സംശയം
എല്ലാം സംശയത്തോടെ വീക്ഷിച്ചാല്‍
തീരില്ലൊരിക്കലും സംശയം
എല്ലാം യാഥാര്‍ഥ്യമെന്നു കണ്ടാലും
ചിലപ്പോഴതും മിഥ്യയായ് വരാം
കാമ്പ്
കര പെട്ടെന്നു ചൂടാകുന്നപോല്‍
കടല്‍ ചൂടാവില്ലെന്നുറപ്പിക്കുക
പുണരും നിന്നെയവളെപ്പൊഴും
നിന്റെ ചൂടിലവളും ചൂടായിടും.
ഞാന്‍
എല്ലാം ഞാനെന്ന ഭാവം,
പൂത്തിടും ശിഖരങ്ങളൊക്കെയും
അധികം കാത്തിരിക്കുകവേണ്ട
ഉണങ്ങിത്താഴെയായ് വരാന്‍
ജീവിതം
പാനിയായ് വരും ശര്‍ക്കര
ഗോളമായ്ത്തീരുമെങ്കിലും
പാനിയായ്ത്തന്നെ തീരുന്നു
ആദിയന്തവുമൊന്നുപോല്‍