ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് കൗണ്‍സലിങ്ങിനെത്തിയത്. ഭര്‍ത്താവ് പറഞ്ഞു, അദ്ദേഹത്തിന് ആദ്യം സംസാരിക്കണമെന്ന്. സംസാരത്തിനിടയില്‍ അദ്ദേ
ഹത്തിന്റെ അനുദിനചര്യകളൊക്കെവിവരിക്കപ്പെട്ടു. തിരക്കോടു തിരക്ക്. തിരക്കിനിടയില്‍, എം.ബി.എ. പാസായ അദ്ദേഹത്തിന് ജോലിക്കു പോകാന്‍ സമയ
മില്ല. ഏതൊരാള്‍ക്കും സഹതാപം തോന്നുന്ന അവസ്ഥ. കുട്ടികളെനോക്കി, വീട്ടുജോലികള്‍ ചെയ്ത്, ഭാര്യയെ ജോലിക്കയച്ചു ഫ്‌ളാറ്റില്‍ താമസിച്ചു വരുന്ന ഒരു
ഭര്‍ത്താവ്. ഒരു പുരുഷകേസരിയുടെ ജോലിഭാരത്തെക്കുറിച്ചോര്‍ത്ത് കൗണ്‍സലറായ എനിക്കും ഒത്തിരി സഹതാപം തോന്നിയെന്നതു സത്യംതന്നെ.
എന്നാല്‍, ഭാര്യയുടെ അടുക്കല്‍ സംസാരിച്ചപ്പോള്‍ മറ്റൊരു ചിത്രമാണുലഭിച്ചത്. ജോലിക്കു പോകാതിരിക്കാന്‍ എന്തും ചെയ്യുന്ന ഒരു ഭര്‍ത്താവ്. 'മടി
യന്‍ മല ചുമക്കും' എന്ന ചൊല്ല്‌നാം സാധാരണ കേട്ടിട്ടുള്ളതാണെങ്കിലും ഇത്രയും സ്പഷ്ടമായി അനുഭവത്തില്‍ ബോധ്യപ്പെടുന്നത്ആദ്യമായിരുന്നു. ഈ വ്യ
ക്തി കളിക്കുന്ന കളി കൃത്യമായി മനസ്സിലാക്കിയ ഭാര്യ കൗണ്‍സലിങ്ങിനുകൊണ്ടണ്ടുവന്നതാണ്! ജോലിസ്ഥലത്തെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലുള്ള അമിത ഉത്കണ്ഠയും അതേത്തുടര്‍ന്നുണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കാനുള്ളബുദ്ധിമുട്ടുമായിരുന്നു മേല്‍സൂചിപ്പിച്ചവ്യക്തിയുടെ പ്രശ്‌നം.കൗണ്‍സലിങ്ങിനു
ശേഷം ഇദ്ദേഹം ജോലിക്കു പോയിത്തുടങ്ങുകയും ഒപ്പംതന്നെ ഭാര്യയെ ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നു.ഇവിടെ ഓര്‍ക്കേണ്ടïത് ഇത്തരത്തിലുള്ള മടിക
ളുടെ കാര്യകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മാനസികബുദ്ധിമുട്ടുകള്‍ പ്രധാനപ്പെട്ടവതന്നെയെന്നു നാം മനസ്സിലാക്കും.
ജോലിക്കു പോകാതിരിക്കാനുള്ള സര്‍വസാധാരണമായ കാരണങ്ങള്‍ഒരു വ്യക്തി, ഉചിതമായ ജോലിക്കു പോകാതിരിക്കുന്നതിന് പ്രബലമായ ചില മാനസിക
കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. പ്രചോദനം ലഭിക്കാതിരിക്കുക
2. വികലമായ സ്വയാവബോധവും ആത്മവിശ്വാസമില്ലായ്മയും
3. ജോലിഭാരം നിമിത്തം മടുപ്പ് ഉïണ്ടാവുക.
4. മത്സരത്തോടുള്ള ഭയം
5. ജോലിയില്‍നിന്നു സംതൃപ്തി ലഭിക്കാതിരിക്കുക.
6. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ പറ്റാതെ വരിക.
7. തന്റെ കഴിവുകളെക്കുറിച്ച് വിശ്വാസമില്ലായ്മയും പരാജയപ്പെടുമെന്ന തോന്നലും.
8. പിരിമുറുക്കവും ഉത്കണ്ഠയും
9. അവിഹിതബന്ധങ്ങളും പരിണതഫലങ്ങളുമൊക്കെ ഒരാള്‍ ജോലിക്കു പേകാന്‍ മടികാണിക്കുന്നതിന്റെ കാരണങ്ങളാവാം.
ഇത്തരത്തിലുള്ള പ്രശ്‌നത്തില്‍നിന്നു വ്യക്തിയെ എങ്ങനെ പുറത്തുകൊണ്ടുവരാം?
മേല്‍സൂചിപ്പിച്ച ഉദാഹരണത്തില്‍ വ്യക്തിയില്‍ ചുവടെ കൊടുത്തിരിക്കുന്ന കൗണ്‍സലിങ് ടെക്‌നിക്കുകള്‍ ഉപയോഗിക്കുകയും അവ ഫലപ്രദമാവുകയും ചെയ്തു.
1. തന്റെ പ്രശ്‌നമെന്താണെന്ന അവബോധം വ്യക്തിക്കു നല്‍കി.
2. തന്റെ പ്രശ്‌നത്തില്‍നിന്നു പുറത്തു കടക്കാനുള്ള മാര്‍ഗങ്ങളുടെ രൂപരേഖ ബോധ്യപ്പെടുത്തി.
3. എന്‍.എല്‍.പി., റ്റി.എ. തെറാപ്പികള്‍ ഉപയോഗിച്ചു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് അവബോധം നല്‍കി പ്രചോദിപ്പിച്ച് തെറാപ്പികളിലൂടെയും, ചില
സന്ദര്‍ഭങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ മരുന്നുകള്‍ നല്‍കിയും അവരെ പ്രശ്‌നങ്ങളില്‍നിന്നു മോചിപ്പിക്കാം.
ജോലിക്കു പോകാത്തവരെ നാം എങ്ങനെ നോക്കിക്കാണുന്നു?
ജോലിക്കു പോകാത്തവരെ മടിയന്മാരായാണ് നാം പൊതുവെ കണക്കാക്കുക. ഈ മടിക്കു പിന്നില്‍ മനഃശാസ്ത്രപരമായ അനവധി കാരണങ്ങള്‍ ഉണ്ടണ്ടെന്നുള്ളതാണു വസ്തുത. ജോലി ചെയ്യുമ്പോള്‍ അതില്‍ ആസ്വാദ്യത കെണ്ടത്താനുതകുന്ന ഡോപ്പമിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കണപ്പെടണം. എങ്കി
ല്‍മാത്രമേ വ്യക്തി സന്തോഷത്തോടെ, ആത്മസംതൃപ്തിയോടെ ജോലിചെയ്യുക
യുള്ളൂ! ഡോപ്പമിന്റെ ഉത്പാദനത്തെതടസ്സപ്പെടുത്തുന്ന വസ്തുതകളെ കണ്ടെത്തി അതിനു പരിഹാരം നല്‍കുമ്പോഴേ വ്യക്തി ഈ പ്രശ്‌നത്തില്‍നിന്നു പുറ
ത്തുകടക്കുകയുള്ളൂ. ഇത്തരം പ്രശ്‌നവുമായി വരുന്ന വ്യക്തിയില്‍ മേല്‍സൂചിപ്പിച്ച മാറ്റം വരുത്തുക എന്നതാണ് കൗണ്‍സലറുടെ ധര്‍മം. ചുറ്റുമുള്ളവരുടെ കുറ്റ
പ്പെടുത്തലുകളും പരിഹാസവും ഇത്തരക്കാരെ പിരിമുറുക്കത്തില്‍നിന്നു പിരിമുറുക്കത്തിലേക്കു നയിക്കാം. ഇത് പലപ്പോഴും കൂടുതലായി അനുഭവപ്പെടുകസ്വന്തം കുടുംബാംഗങ്ങളില്‍നിന്നാവാം.
ഇത്തരം ഒറ്റപ്പെടുത്തലുകളുടെയും കുറ്റപ്പെടുത്തലുകളുടെയും ഓര്‍മകള്‍ വ്യക്തികളെ വേട്ടയാടുന്നതായി കണ്ടണ്ടിട്ടുണ്ടണ്ട്.
ഇതും കൗണ്‍സലിങ്ങിലൂടെ പരിഹരിക്കപ്പെടണം. ജോലിക്കു സ്ഥിരമായി എത്താത്ത വ്യക്തികളോടുള്ള ഓഫീസിലെ മറ്റുള്ളവരുടെ കാഴ്ചപ്പാടും വികലമാവാം. താന്‍ ജോലി ചെയ്യുന്ന അന്തരീക്ഷം അനുകൂലമാക്കാന്‍ വ്യക്തിക്കു കഴിയണം. ആയതിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സലിങ്ങില്‍ നല്‍കപ്പെടണം.
ചുരുക്കത്തില്‍, ചുറ്റുമുള്ളവരുടെ ക്രിയാത്മകസമീപനത്തിലൂടെ വ്യക്തിയുടെ ആത്മവിശ്വാസവും സ്വയാവബോധവും വളര്‍ത്തി ഈ പ്രശ്‌നത്തില്‍നിന്നു വ്യക്തി
കള്‍ക്കു പുറത്തുകടക്കാം. നാം ചെയ്യേണ്ടത് ഇത്തരക്കാരുടെ അവസ്ഥയെ മനസ്സിലാക്കാന്‍ അവരെ സഹായിച്ച് പ്രശ്‌നപരിഹാരത്തിലേക്കു നയിക്കുക എന്നതാണ്.