രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്എംവൈഎം രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 18 ന് അഖിലകേരള കുഞ്ഞച്ചന്‍ മെഗാക്വിസ് മത്സരം നടത്തുന്നു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമിന് യഥാക്രമം 5005, 3003, 2002 രൂപ കാഷ് അവാര്‍ഡും എവര്‍ റോളിങ് ട്രോഫിയും നല്കുന്നതാണ്. കൂടാതെ നാല്, അഞ്ച് സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 1001 രൂപ വീതം പ്രോത്സാഹനസമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
മത്സരത്തില്‍ പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഒരു ടീമില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ബൈബിളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കടിസ്ഥാനം പി.ഒ.സി. ബൈബിളായിരിക്കും. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേക അവലംബഗ്രന്ഥങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
9946585755, 9495704964.