•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

അഞ്ചിതള്‍പ്പൂവ്

  • പ്രഫ. തോമസ് കണയംപ്ലാവന്‍
  • 9 May , 2024

ത്യൂഷകാലം; പാരിജാതത്തിന്‍ കുടക്കീഴില്‍
മുറ്റത്തു കാറ്റും വെയ്‌ലുമേറ്റു ഞാനിരിക്കവേ,
അഞ്ചിതള്‍പ്പൂവെന്‍ മുമ്പില്‍ മിഴികള്‍ തുറക്കുന്നു;
സഞ്ചിതകുതുകം ഞാനതു കണ്ടിരിക്കുന്നു!
കാട്ടുപൂവാണെന്നാലും നാട്ടുപൂവിനെക്കാളും
കാന്തിയും പ്രസാദവും കാണുന്നൂ ദലങ്ങളില്‍
മൂളിക്കൊണ്ടണയുന്നു ചെറിയ തേനീച്ചകള്‍;
മൂളക്കം ചെവികളില്‍ മധുരഗാനാലാപം!
ശബളാഭമാം ശലഭങ്ങളിങ്ങെത്തുംമുമ്പേ
മധുസംഭരിക്കുവാനെത്തിയിത്തേനീച്ചകള്‍;
നിത്യവിസ്മയം ജന്മവാസന; തേനാടകള്‍
നിറയുംവരെപ്പൂന്തേനവ സംഭരിക്കുന്നു!
മര്‍ത്ത്യനു സ്വാദിഷ്ഠമാം ഭക്ഷണമായിട്ടതു
ഹൃദ്യമാം വിരുന്നിന്റെ ഭാഗമായ് ഭവിക്കുന്നു.
എന്തു വിസ്മയ,മാരുണ്ടോര്‍ക്കുകില്‍ നിഗൂഢമാം
ബന്ധുരപ്രപഞ്ചത്തിന്‍ കുരുക്കൊന്നഴിക്കുവാന്‍
താണുകൂപ്പിടാം നമുക്കീവിശ്വവിധാനത്തെ
താങ്ങിനിര്‍ത്തീടും പരാശക്തിതന്‍ തിരുമുമ്പില്‍!

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)