•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കെ.സി.ബി.സി. മീഡിയകമ്മീഷന്‍ ജോണ്‍പോള്‍ അവാര്‍ഡ് ഡോ. ഷെയ്‌സണ്‍ പി.ഔസേപ്പിന്

 കൊച്ചി: നവാഗത ചലച്ചിത്രപ്രതിഭയ്ക്കു കെസിബിസി മീഡിയ കമ്മീഷന്‍ നല്കുന്ന 2024 ലെ ജോണ്‍ പോള്‍ അവാര്‍ഡ്, സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പിന്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ''ദ ഫേസ് ഓഫ് ദ ഫേസ് ലെസ്'' സിനിമയുടെ സംവിധായകനായ ഇദ്ദേഹം, മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീന്‍ ആണ്. ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് ഉള്‍പ്പെടെ 55 ലധികം പുരസ്‌കാരങ്ങളും 2024 ലെ ഓസ്‌കാര്‍ നോമിനേഷനും 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' നേടിയിരുന്നു.

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മേയ് 24 ന് പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സമ്മാനിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി 
റവ. ഡോ. ഏബ്രാഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)