•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശവുമായി സിബിസിഐ

എല്ലാ മതവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കണം

ഇതര മതവിഭാഗങ്ങളെ അംഗീകരിക്കണം
സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ക്ക് പ്രാര്‍ഥനയും ഭരണഘടനയുടെ ആമുഖവും  ചൊല്ലിക്കൊടുക്കണം

ന്യൂഡല്‍ഹി: സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും പെരുമാറണമെന്ന് ഭാരതകത്തോലിക്ക മെത്രാന്‍സമിതി. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നും മറ്റു മതവിഭാഗങ്ങളെ അംഗീകരിക്കണമെന്നും സിബിസിഐ വിദ്യാഭ്യാസവിഭാഗം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മികച്ച വിദ്യാഭ്യാസം നല്‍കുമെന്നും സമ്പൂര്‍ണവും സാര്‍വത്രികവും ബൗദ്ധികവുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ക്കു പ്രാര്‍ഥനയും ഭരണഘടനയുടെ ആമുഖവും ചൊല്ലിക്കൊടുക്കും.
മാനുഷികമൂല്യങ്ങളും നേതൃത്വഗുണപാഠവും ഉണ്ടാകുന്നതിനുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കണം, വിദ്യാര്‍ഥികള്‍ക്കായി മാനസികാരോഗ്യകൗണ്‍സലിങ്ങുകള്‍ നല്‍കണം. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ നടപ്പാക്കണം. ഇതരമതസ്ഥരായ കുട്ടികളിലേക്ക് നമ്മുടെ മതബോധങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂളുകളില്‍ ന്യൂനപക്ഷസര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.
സ്വാതന്ത്ര്യസമരസേനാനികളുടെയും ദേശീയനേതാക്കളുടെയും ചിത്രങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളിലോ മറ്റു സ്ഥലങ്ങളിലോ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതരമതത്തില്‍പ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ഥനാമുറികള്‍ നല്‍കണമെന്നും കുട്ടികള്‍ക്കു ലഭ്യമാക്കുന്ന ശൗചാലയം, കുടിവെള്ളം എന്നിവ സംബന്ധിച്ചു പ്രത്യേക നിരീക്ഷണം വേണമെന്നും 13 പേജുകളടങ്ങുന്ന മാര്‍നിര്‍ദേശത്തില്‍ സിബിസിഐ വിദ്യാഭ്യാസവിഭാഗം വ്യക്തമാക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)