•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

ചരിതാര്‍ഥജന്മം

  • കെ.ജെ. ജോസ് കിണറ്റുകരമുറിയില്‍
  • 11 April , 2024

ദൈവത്തെ കൈകളില്‍
കോരിയെടുക്കുവാന്‍
കൈവന്ന ഭാഗ്യത്തി-
ന്നുടമയാം താതാ,
പൈതലാം യേശുവിന്‍
പാലനം താവക
കൈകളില്‍ ഭദ്രമായ്
കണ്ടു ദൈവം.
ധൈര്യമോടെതിര്‍വരും
പ്രതികൂലവേളകള്‍
തരണം ചെയ്‌വാനങ്ങേ
മനഃശക്തി ഹേതുവായ്;
തളരാതെ സ്വര്‍ഗീയ
ദൂതുകള്‍ക്കനുസൃതം
തവദീര്‍ഘയാനങ്ങള്‍
ശ്ലാഘനീയം.
മരവേല ചെയ്തുംകൊ-
ണ്ടുപജീവനത്തിനാല്‍
തൊഴിലിന്റെ ശ്രേഷ്ഠത
കാട്ടീ ഭവാന്‍.
ഒരുപാടു പൊരുതി
വളര്‍ത്തി കുമാരനെ
ഒരു മൗനജീവിതം
ചരിതാര്‍ഥമായ്.
പരിഭവമില്ലാത്ത
ഗൃഹനാഥനാമങ്ങേ-
പ്പിതൃഭാവമുന്നതം
യൗസേപ്പിതാവേ
കരപുടംകൊണ്ടു
നമിക്കുന്ന ഞങ്ങളെ
കരുതണേ നാക-
വരങ്ങളാലേ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)