അറക്കുളം: തീര്‍ഥാടനകേന്ദ്രമായ അറക്കുളം തുമ്പച്ചിമലയില്‍ നാല്പതാംവെള്ളി മാര്‍ച്ച് 22 ന് സമുചിതമായി ആചരിക്കും. രാവിലെ 9 ന് ഗദ്സെമനിയില്നിന്നു മലമുകളിലേക്ക് കുരിശിന്റെ വഴി. 10ന് വിശുദ്ധകുര്‍ബാന - റവ. ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍ (അസി. ഡയറക്ടര്‍, മൗണ്ട് നെബോ) പ്രസംഗം: ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ (ഡയറക്ടര്‍, വിശ്വാസപരിശീലനകേന്ദ്രം, പാലാ). തുടര്‍ന്ന് ഊട്ടുനേര്‍ച്ച. ഉച്ചയ്ക്കു പന്ത്രണ്ടിന് റവ. ഫാ. ജോര്‍ജ് തറപ്പേല്‍ ദിവ്യബലിയര്‍പ്പിക്കും.
ദുഃഖവെള്ളിദിനമായ മാര്‍ച്ച് 29 ന് രാവിലെ 8 ന് നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി അറക്കുളം അശോകക്കവലയില്നിന്നു തുമ്പച്ചിയിലേക്കു നടത്തപ്പെടും. മെയില്‍ റോഡിലൂടെ എട്ടു കിലോമീറ്റര്‍ പിന്നിട്ട് മലമുകളില്‍ എത്തിച്ചേരുമ്പോള്‍ സമാപനപ്രാര്‍ഥന. 11 ന് പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ പീഡാനുഭനസന്ദേശം നല്‍കും. നേര്‍ച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. മലമുകളില്‍ എത്തുന്നവര്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് അറക്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍, സഹവികാരി ഫാ. ജോര്‍ജ് തറപ്പേല്‍ എന്നിവര്‍ അറിയിച്ചു.