•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍: സംസ്ഥാനസര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം : കെ. സി. ബി. സി. വിദ്യാഭ്യാസ കമ്മീഷന്‍

  • *
  • 14 March , 2024

കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഏറെ നിര്‍ണായകമായ വിദേശ-സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസക്കമ്മീഷന്‍.
കേരളത്തില്‍ നിലവിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാനസര്‍ക്കാരിനുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെമേല്‍ ഇന്നു നിലനില്‍ക്കുന്നതും തുടര്‍ച്ചയായി അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്നതുമായ അനാവശ്യമായ സര്‍ക്കാര്‍ ഉത്തരവുകളും നിയന്ത്രണങ്ങളും നിരോധനങ്ങളും ഒഴിവാക്കി രാജ്യാന്തരകാഴ്ചപ്പാടും മത്സരക്ഷമതയും സാമൂഹികബോധവുമുള്ള ഉന്നതവിദ്യാഭ്യാസമേഖല സൃഷ്ടിക്കുന്നതിനായി സമഗ്രമാറ്റങ്ങളും പൊളിച്ചെഴുത്തും  അടിയന്തരമായി നടപ്പാക്കേണ്ടതാണെന്നും ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസന്യൂനപക്ഷാവകാശങ്ങള്‍  രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലേക്കുമാത്രമല്ല, അന്യസംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്നു സജീവമാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠനത്തിനായി കടന്നുവരാനുതകുന്ന പദ്ധതികളും സര്‍ക്കാര്‍ ഉത്തരവുകളും ഉണ്ടാകണം. ഗവര്‍ണര്‍ - ഗവണ്‍മെന്റ്  പോര്‍വിളികള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിറംകെടുത്തുന്നു.  കലാലയരാഷ്ട്രീയത്തിന്റെ അതിപ്രസരവും തീവ്രവാദഗ്രൂപ്പുകളുടെ സ്വാധീനവും മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പവിത്രത നശിപ്പിച്ചു പിന്നോട്ടടിക്കുന്നു. പുതുതലമുറയുടെ ഭാവി പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. ബുദ്ധിയും കഴിവുമുള്ളവര്‍ സംസ്ഥാനം വിടുന്നത് തിരിച്ചറിഞ്ഞ് രാജ്യാന്തരതൊഴില്‍സാധ്യതകളുള്ള നവീനകോഴ്‌സുകളും, ഗവേഷണമേഖലയ്ക്കും സംരംഭകത്വത്തിനും മുന്‍തൂക്കം നല്‍കുന്ന പാഠ്യേതരരീതികളും നടപ്പാക്കാന്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് മുന്‍കൈയെടുക്കണം.
സ്വയംഭരണവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നിയമം അനുശാസിക്കുന്ന സ്വയംഭരണാവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ക്രൈസ്തവന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുന്ന ജെ ബി കോശി കമ്മീഷന്‍ മുഴുവന്‍ റിപ്പോര്‍ട്ടും പുറത്തുവിട്ട് കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്നും കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ആവശ്യപ്പെട്ടു.
കൊച്ചി പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കേരളത്തിലെ കത്തോലിക്കാ മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍,  സ്വകാര്യ / സ്വാശ്രയ / എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്,  നഴ്‌സിങ്, ബിഎഡ് കോളജുകളുടെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംയുക്തസമ്മേളനം കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങള്‍ ബലികഴിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നേരേ നടക്കുന്ന അക്രമങ്ങള്‍ അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ത്യാഗപൂര്‍ണവും നിസ്വാര്‍ഥവുമായ സേവനങ്ങളാണ്  നൂറ്റാണ്ടുകളായി ക്രൈസ്തവസമൂഹം പങ്കുവയ്ക്കുന്നത്. ഇതിനെ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. ആധുനികകാലഘട്ടത്തിലെ ആഗോളാവസരങ്ങള്‍ കണ്ടെത്തി മത്സരിച്ചു മുന്നേറാനും, ആദര്‍ശശുദ്ധിയില്‍ അടിയുറച്ചു നില്‍ക്കാനും പുതുതലമുറയെ പ്രാപ്തരാക്കാന്‍ നമുക്കാകണം. സത്യത്തിനു സാക്ഷികളായി നമ്മുടെ രാജ്യത്തോടും സമൂഹത്തോടും  കടപ്പാടുള്ള ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തനനിരതരാകണമെന്നും ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.
സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍, ഫാ. ഡോ. അനില്‍ ജോര്‍ജ് സിഎംഐ, ഡോ. ജിയോ ജോസ് ഫെര്‍ണാണ്ടസ്, ഡോ. അല്‍ഫോന്‍സ വിജയ ജോസഫ്, ഫാ. ഡോ. റെജി പി. കുര്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫാ. ഡോ. മാര്‍ട്ടിന്‍ കെ എ, ഫാ. ഡോ. പോളച്ചന്‍ കൈത്തോട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)