•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പാലാ സെന്റ് തോമസ് പ്രസ് സപ്തതിനിറവില്‍

പാലാ സെന്റ് തോമസ്പ്രസ് അതിന്റെ വിജയകരമായ എഴുപതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അക്ഷരജ്ഞാനം അറിവിന്റെ ആദ്യപടിയും പ്രേഷിതത്വത്തിന്റെ പ്രധാന വഴിയുമാണെന്നു തിരിച്ചറിഞ്ഞ നമ്മുടെ സഭാപിതാക്കന്മാര്‍ പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്നു ശഠിച്ചതിന്റെ ഫലമാണ് ഇന്നു കേരളത്തില്‍ കാണുന്ന വിദ്യാഭ്യാസപുരോഗതിയെന്നു നിസ്സംശയം പറയാം. സാര്‍വത്രികവിദ്യാഭ്യാസത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് അച്ചടിവിദ്യയും അതിനോടനുബന്ധിച്ചുള്ള പുസ്തകപ്രസാധനവും പത്രസ്ഥാപനങ്ങളുമെല്ലാം.

ക്രൈസ്തവമിഷനറിമാരുടെ കടന്നുവരവോടെ കേരളത്തിലുണ്ടായ പ്രധാന നേട്ടങ്ങളിലൊന്നാണ് അച്ചടിയുടെ ആവിര്‍ഭാവവും വളര്‍ച്ചയും. അതുവരെ താളിയോലയില്‍ നാരായംകൊണ്ട് എഴുതിസൂക്ഷിച്ചിരുന്ന രേഖകളൊക്കെ അച്ചടിച്ച് കടലാസുകളില്‍ സൂക്ഷിക്കാന്‍ സാധിച്ചുവെന്നതും അതു താളിയോലയിലെ എഴുത്തിനെക്കാള്‍ എളുപ്പവും ചെലവു കുറഞ്ഞതുമായിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.അറിവിന്റെ വികാസത്തിനു വഴിയൊരുക്കിയ മുദ്രണാലയപ്രേഷിതരംഗത്ത് പാലാ രൂപതയുടെ സംഭാവനകള്‍ നിസ്തുലമാണ്. പാലാ രൂപതയുടെ പ്രഥമമെത്രാനായി രുന്ന അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ പാലായെക്കുറിച്ചുള്ള വികസനസ്വപ്‌നങ്ങളില്‍ പ്രധാനമായിരുന്നു ഒരു അച്ചടിശാല സ്ഥാപിക്കുകയെന്നത്. അതിന്റെ ഭാഗമായി ശ്രീ എ.സി. കുര്യാക്കോസിന്റെ ഉടമസ്ഥതയില്‍ സെന്റ് തോമസ് ഹൈസ്‌കൂളിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഓറിയന്റല്‍ പ്രസ് പാലാ രൂപതയ്ക്കു
വേണ്ടി അദ്ദേഹം വിലയ്ക്കുവാങ്ങി. അധികം വൈകാതെ പിതാവിന്റെ നാമഹേതുകത്തിരുനാള്‍ ദിനം, 1953 ജനുവരി 20 ന് സെന്റ് തോമസ് പ്രസിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു.
ആദ്യകാലത്തുതന്നെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീനുകള്‍ ഇവിടെ ഉപയോഗിച്ചിരുന്നു. അച്ചടിമാധ്യമരംഗത്തെ അതിനൂതനമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൃത്യതയും സൂക്ഷ്മതയും കൈവരിക്കാന്‍ നാളിന്നോളം നമുക്കു സാധിച്ചിട്ടുï് എന്നത് ചാരിതാര്‍ഥ്യജനകമാണ്.
ഫാ. ജോസഫ് ചൊവ്വാറ്റുകുന്നേലിനും ഫാ. സഖറിയാസ് എടക്കരയ്ക്കുംശേഷം സെന്റ് തോമസ് പ്രസിന്റെ മാനേജരായി വന്ന ഫാ. ജേക്കബ് മാളിയേക്കലിന്റെ കാലത്ത് ജര്‍മന്‍ നിര്‍മിതമായ ഹൈഡല്‍ബര്‍ഗ് അച്ചടിയന്ത്രം മോണ്‍. കുര്യന്‍ വഞ്ചിപ്പുരയ്ക്കലിന്റെ ശ്രമഫലമായി വാങ്ങാന്‍ കഴിഞ്ഞു. മാളിയേക്കലച്ചനെത്തുടര്‍ന്ന് ഫാ. ജേക്കബ് പ്ലാത്തോട്ടം, ഫാ.തോമസ് മണ്ണൂര്‍, ഫാ. ഫ്രാന്‍സീസ് വടക്കേല്‍, ഫാ. ജോസഫ് കിഴക്കേക്കര, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. തോമസ് വലിയവീട്ടില്‍, ഫാ. ജോസഫ് പൂവത്തുങ്കല്‍, ഫാ. തോമസ് മാടപ്പള്ളില്‍, ഫാ. സിറിയക് വടക്കേല്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. ജോര്‍ജ് പഴേപറമ്പില്‍ എന്നിവര്‍ സെന്റ്‌തോമസ് പ്രസിന്റെ മാനേജര്‍മാരായും ഫാ. ജോര്‍ജ് നെല്ലിക്കാട്ട്, ഫാ. സിറിയക് കാനാട്ട്, ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട്, ഫാ. ജോസഫ് തെരുവില്‍, ഫാ. കുര്യാക്കോസ് പാത്തിക്കല്‍ പുത്തന്‍പുരയില്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ അസിസ്റ്റന്റ് മാനേജര്‍മാരായും നിസ്തുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
എട്ടുവര്‍ഷത്തോളം മാനേജരായിരുന്ന ഫാ. ജേക്കബ് പ്ലാത്തോട്ടത്തിന്റെ കാലത്താണ് സെന്റ് തോമസ് പ്രസിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. സെന്റ് തോമസ് പ്രസ് കെട്ടിടസമുച്ചയത്തിന്റെ പണികള്‍ പുരോഗമിച്ചതും പ്രസില്‍ജോലി ചെയ്തിരുന്ന സിസ്റ്റേഴ്‌സിനു വിശ്രമിക്കാനും താമസിക്കാനും സൗകര്യം ഒരുക്കിയതും പ്ലാത്തോട്ടത്തിലച്ചന്റെ ശ്രമഫലമായാണ്.
1964 ലാണ് പാലാ രൂപതയില്‍ ബഹു. സിസ്റ്റേഴ്‌സ് മുദ്രണാലയപ്രേഷിതത്വത്തിലേക്കു കടന്നുവരുന്നത്. സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനിലെ സന്ന്യാസിനികളാണ് ഈ രംഗത്തേക്ക് ആദ്യമെത്തിയത്. പിന്നീട് കര്‍മലീത്താ, ക്ലാര, ആരാധന,സ്‌നേഹഗിരി, സെന്റ് മര്‍ത്താസ് എന്നീ സന്ന്യാസിനീ സമൂഹങ്ങളിലെ സിസ്റ്റേഴ്‌സിന്റെയും സ്തുത്യര്‍ഹസേവനം ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്. 
2001 ലാണ് പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായി റീജന്റ് ബ്രദേഴ്‌സ് പ്രസിലും ബുക്സ്റ്റാളിലും സേവനമനുഷ്ഠിച്ചുതുടങ്ങിയത്. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ബ്രദര്‍ ജോസഫ് ഇടാട്ടുകുന്നേല്‍ ഉള്‍പ്പെടെ 42 പേരാണ് ഇന്നോളം ഇവിടെറീജന്‍സിക്കായി എത്തിയിട്ടുള്ളത്.
മൂന്നര പതിറ്റാണ്ടുകാലം സെന്റ് തോമസ് പ്രസിന്റെ അക്കൗïന്റായിരുന്ന കെ.റ്റി. തോമസ് ആഴാത്ത്, പിന്നീടു വന്ന ജോസ് ഇരുപ്പക്കാട്ട്, ഫോര്‍മാന്മാരായി
രുന്ന റ്റി.റ്റി.കുര്യന്‍ തെക്കേല്‍, പി.പി. പോള്‍, ജോസ് കണ്ടനാട്ട് എന്നിവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോള്‍ അക്കൗണ്ടന്റായി മാത്യു ഇ.
എസും, ഫോര്‍മാന്മാരായി ജോഷി ജെ.യു., കെ. എം.ജോര്‍ജ് എന്നിവരും സേവനം അനുഷ്ഠിക്കുന്നു.
1996 ല്‍ മാനേജരായിരുന്ന ഫാ. തോമസ് മാടപ്പള്ളിയാണ് കാലാനുസൃതമായ മാറ്റങ്ങളോടെ സെന്റ്‌തോമസ് പ്രസിനും ബുക്സ്റ്റാളിനും ആധുനികമുഖം നല്‍കിയത്. ഫാ. സിറിയക് വടക്കേല്‍ മാനേജരായിരുന്ന കാലത്ത് 2003 ല്‍ സെന്റ് തോമസ് പ്രസ് അതിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചു.
ഫാ. ജോസഫ് തടത്തില്‍ സെന്റ് തോമസ് പ്രസിന്റെ മാനേജരായിരുന്ന കാലത്താണ് പ്രസിന്റെ മൂന്നാംഘട്ടവികസനം നടക്കുന്നത്. അത്യാധുനികസംവിധാനത്തോടെയുള്ള ഫോര്‍ കളര്‍ ഓഫ്‌സെറ്റ് മെഷീന്‍ 2014 മേയ് 24 ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിക്കുകയും ധനകാര്യമന്ത്രിയായിരുന്ന ശ്രീ കെ. എം. മാണി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. പ്രസ് ബില്‍ഡിങ്ങിന്റെ മുന്‍വശം എ.സി.പി. ഉപയോഗിച്ചു മോടിപിടിപ്പിച്ചതും തറയില്‍ ടൈല്‍സിട്ടതും ദീപനാളംഓഫീസ് നവീകരിച്ചതും തടത്തിലച്ചന്റെ കാലത്താണ്.
2020 ഫെബ്രുവരിയിലാണ് ഞാന്‍ പ്രസിന്റെമാനേജരും ദീപനാളത്തിന്റെ മാനേജിങ് ഡയറക്ടറുമായി ചുമതലയേല്‍ക്കുന്നത്. പാലായില്‍ ആദ്യമായി സെന്റ് തോമസ് പ്രസില്‍ സി.റ്റി.പി.മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചത് പുതിയൊരു കാല്‍വയ്പായിരുന്നു. 2020 നവംബര്‍ 21 ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ മെഷീന്റെ ഉദ്ഘാടനവും ആശീര്‍വാദവും നടത്തി. ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും മാര്‍ ജേക്കബ് മുരിക്കനും സന്നിഹിതരായിരുന്നു. 
160 കെ.വി.യുടെ ബൃഹത്തായ ജനറേറ്റര്‍ 2021 ഏപ്രില്‍ 30ന് മാര്‍ ജേക്കബ് മുരിക്കന്‍ വെഞ്ചരിച്ചു.
അത്യാധുനിക ഡിജിറ്റല്‍ ലേസര്‍ പ്രിന്റിങ് മെഷീന്റെ ആശീര്‍വാദകര്‍മം 2022 ഏപ്രില്‍ 25ന് മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു.
പാലാ സെന്റ് തോമസ് പ്രസിന്റെ ഭാഗമായ ''റിലീജിയസ് ആന്‍ഡ് ഡിവോഷണല്‍ ആര്‍ട്ടിക്കിള്‍സ് സെന്ററി''ന്റെ നവീകരിച്ച ഷോറൂം 2022 ജൂലൈ 7 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
പയസ് ആര്‍ട്ടിക്കിള്‍സ് സെന്ററിന്റെ മുന്‍വശത്തെ കരിങ്കല്‍ഭിത്തി നീക്കി പൂര്‍ണമായും ഗ്ലാസിട്ടു തുറന്നത് ഏറെ ആകര്‍ഷകമാണ്. അമ്പതുകളുടെ ആരംഭത്തിലുള്ള കെട്ടിടം പൊളിക്കുന്നതിന്റെ സങ്കീര്‍ണതയും കൊവിഡ് കാലത്തെ പ്രതിസന്ധിയും തരണം ചെയ്താണ് പണികള്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ ഇരുവശങ്ങളും എ.സി.പി. ഉപയോഗിച്ച് മോടിപിടിപ്പിച്ചതും ഇക്കാലത്താണ്. പ്രസ് ബുക്സ്റ്റാളില്‍ സെന്റ് തോമസ് ആര്‍ട്ട് ഗാലറി 2023 മേയ് 9 നു പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഷോറൂമിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാ
പറമ്പില്‍ സന്നിഹിതനായിരുന്നു.
വിവിധ തരത്തിലുള്ള പെയിന്റിങ്ങുകളുടെയും കലാശില്പങ്ങളുടെയും അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാട്ടര്‍ കളര്‍, അക്രിലിക്, എണ്ണച്ചായം മീഡിയത്തിലുള്ള പെയിന്റിങ്ങുകളുടെയും പരമ്പരാഗത ക്രൈസ്തവകലാരൂപങ്ങളുടെയും ഛായാചിത്രങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും സമ്പന്നമായശ്രേണി ആര്‍ട്ട് ഗാലറിയെ ആകര്‍ഷകമാക്കുന്നു. കൂടാതെ, ദൈവാലയങ്ങള്‍ക്കും ഭവനങ്ങള്‍ക്കും ഉപയുക്തമായ രൂപക്കൂടുകളും ഫോട്ടോഫ്രെയിമു
കളും ആര്‍ട്ട് ഗാലറിയില്‍ ലഭ്യമാണ്.
പാലാ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 57 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന ദീപനാളം കലാസാംസ്‌കാരിക ദേശീയവാരിക സെന്റ് തോമസ് പ്രസിന്റെ അനുബന്ധപ്രസ്ഥാനമാണ്. പ്രസിദ്ധീകരണരംഗത്ത് അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദീപനാളം പബ്ലിക്കേഷന്‍സ് ആധ്യാത്മികവും സാംസ്‌കാരികവുമായ ഒട്ടേറെ ഗ്രന്ഥങ്ങളുടെ പ്രസാധകരാണ്.
സെന്റ് തോമസ് പ്രസ് ഇന്നു വളര്‍ച്ചയുടെ പാതയിലാണ്. അച്ചടിമാധ്യമരംഗത്തെ എല്ലാവിധ ആധുനികസംവിധാനങ്ങളും പ്രസ് കരഗത
മാക്കിയിരിക്കുന്നു. മള്‍ട്ടി കളര്‍ ഓഫ്‌സെറ്റ് പ്രിന്റിങ്, പോസ്റ്റര്‍ ഡിസൈനിങ്, ഡിജിറ്റല്‍ ലേസര്‍ പ്രിന്റിങ്, പെര്‍ഫെക്ട് ആന്‍ഡ് ബോക്‌സ് ബൈന്‍ഡിങ്, സ്‌പൈറല്‍ ബൈന്‍ഡിങ്, ലാമിനേഷന്‍, സ്‌ക്രീന്‍ പ്രിന്റിങ് തുടങ്ങി എല്ലാവിധ അച്ചടിജോലികളും ഒരു കുടക്കീഴിലെന്നപോലെ ഇവിടെ സാധിക്കുന്നുവെന്നുള്ളത് ഉപഭോക്താക്കള്‍ക്ക് ഒരു വലിയ അനുഗ്രഹമാണ്. 
ഇതുകൂടാതെ, ഗ്രാഫിക് ഡിസൈനിങ്, കോമ്പോസിഷന്‍, ഫയല്‍ റീ വര്‍ക്ക്, കംപ്ലീറ്റ് ബൈന്‍ഡറി, പ്രൊമോ പ്രൊഡക്ട്‌സ്, ബിസിനസ് കാര്‍ഡുകള്‍, ബ്രോഷേഴ്‌സ്, കാര്‍ബണ്‍ലെസ് ഫോംസ്, ഡിജിറ്റല്‍ കളര്‍, ബ്ലാക് ഡിജിറ്റല്‍ കോപ്പീസ്, ലാര്‍ജ് ഫോര്‍മാറ്റ് പ്രിന്റിങ്, ഓഫീസ് ഫോംസ്, കലണ്ടര്‍, ഡയറി, പോസ്റ്റ് കാര്‍ഡ്‌സ്, ലെറ്റര്‍ ഹെഡ്‌സ്, ഓഫീസ് സീല്‍, വെഡ്ഡിങ് കാര്‍ഡ്‌സ്, ഫോട്ടോസ്റ്റാറ്റ് മുതലായവയും സെന്റ് തോമസ് പ്രസിന്റെ പതിവുസേവനമേഖലയില്‍പ്പെടുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)