•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ജീവിച്ചിരിക്കുന്നവര്‍ക്കു ചരിത്രത്തെ വെളിവാക്കുന്ന അടയാളമാണ് മ്യൂസിയം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • *
  • 2 November , 2023

പാലാ: ജീവിച്ചിരിക്കുന്നവര്‍ക്കു ചരിത്രത്തെ വെളിവാക്കുന്ന അടയാളമാണു മ്യൂസിയമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളജില്‍ പുതുതായി ആരംഭിച്ച സയന്‍സ് ടെക്‌നോളജി & കള്‍ച്ചറല്‍ ഹെറിറ്റേജ് മ്യൂസിയം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിനു ദൈവം നല്കിയ സൗന്ദര്യം വെളിവാക്കുന്ന സ്ഥലമാണ് മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു. 
രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്ന മ്യൂസിയത്തില്‍ ആദ്യഭാഗം സയന്‍സിനും ടെക്‌നോളജിക്കുംമാത്രമായി ക്രമപ്പെടുത്തിയിരിക്കുന്നു. ഇതില്‍ കോളജില്‍ നിലവിലുള്ള 9 ബി. ടെക് ബ്രാഞ്ചുകളെയും പ്രതിനിധീകരിക്കുന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ കേരളസംസ്‌കാരവുമായി ബന്ധപ്പെട്ട പരമ്പരാഗതകാര്‍ഷികോപകരണങ്ങള്‍, വിവിധയിനം പണിയായുധങ്ങള്‍, പഴയകാലവിനോദോപാധികള്‍, വിളക്കുകള്‍, പഴയകാല അളവുതൂക്കങ്ങള്‍, ലോഹങ്ങളില്‍ തീര്‍ത്ത പ്രതിമകള്‍, എഴുത്തുപകരണങ്ങള്‍, ടൈപ്പ് റൈറ്ററുകള്‍, പരമ്പരാഗതകലകളുമായി ബന്ധപ്പെട്ട വസ്തുക്കള്‍, ജലചക്രങ്ങള്‍ എന്നിങ്ങനെ വിവിധ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കാമ്പസ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ ഉതകുന്ന രീതിയില്‍ത്തന്നെയാണ് കാമ്പസിന്റെ ഹൃദയഭാഗത്തായി മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡോ. ടെസി തോമസ്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)