•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

പാലാ രൂപത എസ്.എം.വൈ.എം. യുവജനദിനം ആഘോഷിച്ചു

  • *
  • 2 November , 2023

പാലാ: എസ്.എം.വൈ.എം. സ്വര്‍ഗീയമധ്യസ്ഥനായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ തിരുനാളിനോടുബന്ധിച്ച് പാലാ രൂപത എസ്. എം.വൈ.എം.- കെ.സി.വൈ.എം. യുവജനദിനാഘോഷം നടത്തി. ഒക്‌ടോബര്‍ 23 ന് കളത്തൂര്‍ സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിലായിരുന്നു പൊതുസമ്മേളനം.  എസ്.എം.വൈ.എം. രൂപത പ്രസിഡന്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കെസിവൈഎം മുന്‍സംസ്ഥാന-രൂപത ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തി.
കളത്തൂര്‍ യൂണിറ്റ് ഡയറക്ടര്‍  ഫാ. ആന്റണി ഞരളക്കാട്ട്, രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള യുവജനങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
രൂപതാ കലോത്സവത്തില്‍      കുറവിലങ്ങാട്, അരുവിത്തുറ,  തുടങ്ങനാട് ഫൊറോനകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  എ, ബി, സി, ഡി കാറ്റഗറിയില്‍ വിജയികളായ  യൂണിറ്റുകള്‍ക്ക് ട്രോഫികളും  നല്‍കപ്പെട്ടു.
 വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജോയിന്റ് ആനിമേറ്റര്‍ സി. മേരിലിറ്റ് എഫ്.സി.സി. ഡെപ്യുട്ടി പ്രസിഡന്റ് ഡോണ്‍ ജോസഫ്, സെക്രട്ടറി ആല്‍ഫി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ സാബു, കെ.സി. വൈ.എം. സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് ജിയോ റോയി, ട്രഷറര്‍ എബി നൈജില്‍, സിന്‍ഡിക്കേറ്റ് കൗണ്‍സിലര്‍മാരായ മഞ്ജു, ജിസ്സ്, സച്ചിന്‍, റെമിന്‍, അഭിജിത്ത്, റീജന്റ് ബ്രദര്‍ ജോര്‍ജ് പൊട്ടനാനിയില്‍, ഫൊറോന വൈസ് പ്രസിഡന്റ് നവ്യ, ജനറല്‍ സെക്രട്ടറി അനറ്റ്, കളത്തൂര്‍ എ യൂണിറ്റ് പ്രസിഡന്റ് റിച്ചു തുടങ്ങിയവര്‍ യുവജനദിനാഘോഷത്തിനു നേതൃത്വം നല്‍കി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)