ചിങ്ങമെത്തി ചിത്തത്തിലെല്ലാം
ചിരിമലര്‍ പൂക്കും
ചെരാതു തെളിക്കുവാന്‍
കള്ളക്കര്‍ക്കിടകക്കാറൊഴിഞ്ഞു
മഴനൂല്‍പ്പുടവ ചുറ്റിയ വയലുകള്‍
നിറതാലമെടുക്കയായി
പുലരൊളി വരവേല്പിനായ്
കരുതിവയ്ക്കുന്നു തെന്നല്‍ക്കരങ്ങളും പൊന്മണിധാന്യങ്ങള്‍
നല്ലനാളേക്കായി അറനിറയ്ക്കാന്‍...
പൂവേ പൊലി പാടുവതുണ്ട്
പൂവാകയില്‍ കുടിവെച്ചു പുലരുന്ന പൈങ്കിളിപ്പെണ്ണ്
നിറകണ്‍ചിരിയുമായി
ഭൂമികന്യയ്‌ക്കൊരു
മണിത്താലി നീട്ടുന്നു
കര്‍ഷകസുകൃതവും!
പാവനജന്മമേ ധന്യതേ
അമ്മമണ്ണാകുമീ-
പ്പെണ്‍പിറവിക്കു
പുടവകൊടുക്കയാല്‍
തളിര്‍ക്കുന്നു പൂക്കുന്നു
കായ്ക്കുന്നു നന്മകള്‍
പാരിതില്‍ കര്‍ഷകപുണ്യം
നിറയുന്നു!
വരവേറ്റിടാം ഓണനാളിനെ
മധുരമൊരോര്‍മയായ്
കരുതിവയ്ക്കാം
ചിങ്ങം വരച്ചിടും
പൂക്കളവര്‍ണങ്ങള്‍!