•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കാസ ദെല്‍ ക്ലെയറോ വൈദികമന്ദിരം തുറന്നു

ചേര്‍പ്പുങ്കല്‍: പാലാ രൂപത മുന്‍അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലി സ്മാരകമായി നിര്‍മിച്ച വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റിയോടനുബന്ധിച്ചാണ് കാസ ദെല്‍ ക്ലെയറോ  എന്ന പേരില്‍  വൈദികമന്ദിരം നിര്‍മിച്ചത്. ഇടവകവൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ചായിരുന്നു വെഞ്ചരിപ്പും ഉദ്ഘാടനവും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യ വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, കാസ ദെല്‍ ക്ലെയറോ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പെരുമറ്റം, മാണി സി. കാപ്പന്‍ എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ., മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്‌സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ബിനോയി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ബി. രാജേഷ്, മേരി ആന്‍ എന്നിവര്‍ പ്രസംഗിച്ചു.
രോഗികളോ വിശ്രമജീവിതം നയിക്കുന്നതോ ആയ വൈദികര്‍ക്കായാണ് പുതിയ മന്ദിരം. വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്കായുള്ള പാലാ രൂപതയുടെ മൂന്നാമത്തെ മന്ദിരമാണിത്.
ആതുരശുശ്രൂഷ ആവശ്യമായ വൈദികര്‍ക്കു നല്ല പരിചരണം ലഭ്യമാക്കുന്നതിനാണ് മെഡിസിറ്റിയോടനുബന്ധിച്ച് മന്ദിരം നിര്‍മിച്ചത്. വൈദികര്‍ക്കു വിശ്രമജീവിതം നയിക്കുന്നതിനായി 14 മുറികളുണ്ട്. സാന്ത്വനപരിചരണത്തിനായി 7 പേര്‍ക്കു കിടക്കുന്നതിനുള്ള വാര്‍ഡ് സൗകര്യവുമുണ്ട്.
കന്യാസ്ത്രീകള്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍ക്കൊപ്പം ചാപ്പല്‍, റിഫക്ടറി എന്നിവയുമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)