നമ്മുടെ നാട്ടിലെ ഏറ്റവുമൊടുവില്‍ കാണുന്ന സാമൂഹികജീവിതചുറ്റുപാടുകള്‍ വച്ച് പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും സാമാന്യനിയമ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന അവസ്ഥ വന്നിട്ടുണ്ട്
ഒരു മനുഷ്യവ്യക്തി ജനിക്കുന്നതിനു മുമ്പും അവന്റെ മരണശേഷവും നാട്ടിലെ ബഹുവിധ നിയമങ്ങളുമായി അവന്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
Man is born free,
but he is in chain everywhere.
എന്നു റൂസോ പറഞ്ഞത് ഈ നിയമത്തിന്റെ നീരാളിപ്പിടിത്തത്തെപ്പറ്റിത്തന്നെയാണ്.
സാമൂഹികജീവിതംകൊണ്ടുമാത്രം സ്വയമേ പഠിച്ചെടുക്കേണ്ട ധാരാളം നൈസര്‍ഗിക നിയമങ്ങളുണ്ട്.
പ്രായക്കൂടുതല്‍ ഉള്ളവരെ ബഹുമാനിക്കുക എന്നത് അത്തരമൊരു നിയമമാണ്
എന്നാല്‍, സെക്കണ്ടറി തല സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു CPC, IPC, Cr. PCതുടങ്ങിയ നിയമങ്ങളുടെയും അവയുടെ ലംഘനങ്ങളുടെ ശിക്ഷകളുടേയും പ്രാഥമികപാഠങ്ങള്‍ എല്ലാ പൗരന്മാരും പഠിച്ചിരിക്കേണ്ടത് അത്യാവശ്യമെന്ന നില ഇന്നു വന്നിട്ടുണ്ട്.
മനുഷ്യന്റെ സ്വകാര്യ കുടുംബജീവിതം തന്നെയിപ്പോള്‍, നിയമങ്ങള്‍ക്കു സമ്പൂര്‍ണ്ണമായി വിധേയപ്പെട്ടിരിക്കുകയാണ്.
എവിടെ തിരിഞ്ഞു നോക്കിയാലും നിയമ സാംഗത്യമില്ലാത്ത ഒരു കാര്യവും മനുഷ്യ ജീവിതത്തില്‍ ഇല്ലാത്ത സ്ഥിതിയാണ് ഇന്നത്തേത്. തുമ്മുന്നതും തുപ്പുന്നതും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം നിയമപരമായിരിക്കണം. അവിടെയൊക്കെ നിയമലംഘനമുണ്ടായാല്‍ ശിക്ഷ വാങ്ങിയേ പറ്റൂ.
പോരാഞ്ഞിട്ട്, Ignorance of law is not an excuse എന്നതു സുവിദിതമായ ഒരു ലീഗല്‍ മാക്‌സിം തന്നെയാണ്. മേല്‍പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി തലം വിടുന്നതിനു മുമ്പു സാമാന്യ നിയമ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം .
നിയമവിദ്യാഭ്യാസമില്ലായ്മ ഇന്നത്തെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യനിരക്കിനൊരു പ്രമുഖ കാരണം തന്നെ.