•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

'രണ്ട് നക്ഷത്രങ്ങള്‍' മികച്ച നാടകം

തൃശൂര്‍: കേരളസംഗീതനാടക അക്കാദമിയുടെ 2022 ലെ പ്രഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജേഷ് ഇരുളം സംവിധാനം ചെയ്ത വള്ളുവനാട് ബ്രഹ്‌മയുടെ ''രണ്ട് നക്ഷത്രങ്ങള്‍'' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംവിധായകനും മികച്ച ദീപസംവിധായകനുമുള്ള പുരസ്‌കാരങ്ങളും രാജേഷ് ഇരുളം കരസ്ഥമാക്കി.
കോഴിക്കോട് രംഗമിത്രയുടെ ''പണ്ടു രണ്ടു കൂട്ടുകാരികള്‍'' എന്ന നാടകത്തിന്റെ രചയിതാവ് പ്രദീപ്കുമാര്‍ കാവുംതറയാണു മികച്ച നാടകകൃത്ത്. 'രണ്ട് നക്ഷത്രങ്ങളി'ലെ അഭിനയത്തിലൂടെ ബിജു ജയാനന്ദനും കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി'യിലെ അഭിനയത്തിലൂടെ കലാമണ്ഡലം സന്ധ്യയും മികച്ച നടീനടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. 
കല്ലറ ഗോപന്‍ മികച്ച ഗായകനും ശുഭാ രഘുനാഥ് മികച്ച ഗായികയുമായി. 'അപരാജിതര്‍' എന്ന നാടകത്തിലെ ഗാനരചനയ്ക്ക് ശ്രീകുമാരന്‍ തമ്പിയും ഇതേ നാടകത്തിലെ സംഗീതസംവിധാനം നിര്‍വഹിച്ച ഉദയകുമാര്‍ അഞ്ചല്‍ മികച്ച സംഗീതസംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രംഗപടസംവിധായകനായി ആര്‍ട്ടിസ്റ്റ് സുജാതനും മികച്ച വസ്ത്രാലങ്കാരത്തിന് വക്കം മാഹിനും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റജി ശ്രീരാഗ് മികച്ച ശബ്ദലേഖകനുള്ള അവാര്‍ഡു കരസ്ഥമാക്കി.
കോഴിക്കോട് രംഗമിത്രയുടെ 'പണ്ടു രണ്ടു കൂട്ടുകാരികള്‍' എന്ന നാടകത്തിലെ അഭിനയത്തിന് അഭിനവ്, അളകാ ബാബു എന്നീ കുട്ടികള്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)