•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

അധ്വാനിക്കുന്ന കര്‍ഷകരാണ് നാടിനെ നിലനിറുത്തുന്നത് : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • *
  • 8 June , 2023

പാലാ: ആവശ്യമായതെല്ലാം ഉത്പാദിപ്പിക്കുന്ന അധ്വാനശീലരായ കര്‍ഷകരാണ് നാടിന്റെ നിലനില്പിന് അടിസ്ഥാനമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സംസ്ഥാന കൃഷിവകുപ്പിന്റെ സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്കനുവദിച്ച പാലാ സാന്‍തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായത്തോടെ ആരംഭിച്ച അഗ്രിമ സെന്‍ട്രല്‍ നഴ്‌സറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. 
മണ്ണില്‍നിന്നു മാറിനില്‍ക്കുന്ന പ്രവണത യുവതലമുറയില്‍ വര്‍ധിച്ചുവരുന്നുവെന്നും ഇതില്‍നിന്നു വ്യത്യസ്തമായി ശാസ്ത്രീയകൃഷിമുറകളും സാങ്കേതികവിദ്യകളും കാര്‍ഷികരംഗത്ത് ഉറപ്പുവരുത്തണമെന്നും ബിഷപ് പറഞ്ഞു. മനുഷ്യജീവനിലും വലിയ വില വന്യമൃഗങ്ങള്‍ക്കു കല്പിക്കുന്ന നിയമഭരണസംവിധാനങ്ങള്‍ തിരുത്തപ്പെടേണ്ടതാണന്നും ബിഷപ് തുടര്‍ന്നുപറഞ്ഞു.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഗ്രിമ സെന്‍ട്രല്‍ നഴ്‌സറിയുടെ വിപണനോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. രൂപതാ സിഞ്ചെല്ലൂസുമാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് മുത്തനാട്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷാജു വി. തുരുത്തന്‍, കൗണ്‍സിലര്‍ ഷീബാ ജിയോ, പി.എസ്.ഡബ്ലു.എസ്. ഭാരവാഹികളായ ഫാ. തോമസ് കിഴക്കേല്‍,  സിബി കണിയാംപടി, ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)