•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

മണവറഗീതം

  • പ്രഫ. തോമസ് കണയംപ്ലാവൻ
  • 8 June , 2023

മണവറയെത്ര മനോജ്ഞം, ജീവിത-
മണിയറയാണതു പരമവിശുദ്ധം! 
അവികലജീവിതശുദ്ധിയില്‍ വാണവ-
രിവിടെയൊരേമനമേകശരീരം!
വേദനയവധിയെടുത്തു മറഞ്ഞു;
ചേതന നൂതനനിര്‍വൃതി പുതകി!
മധുവിധുസ്വപ്നവിഭൂതികള്‍ പൂക്കും
മധുരവസന്തം, പ്രണയസുഗന്ധം!
പരമപവിത്രം ദമ്പതിമാരുടെ
സഹശയനത്തിന്‍ ശയ്യ,യതോര്‍ക്കാം
അതിനെ മലീമസമാക്കുന്നവരില്‍
പതിയും നിര്‍ണയമീശ്വരകോപം.
കക
അനുപൂരകമായ് സ്ത്രീയും പുരുഷനു-
മൊരുമയിലൊന്നായ്ത്തീരും മട്ടില്‍
മനുജശരീരം തീര്‍ത്തൊരു ദൈവം
പരമാരാധ്യന്‍, സ്‌നേഹസ്വരൂപന്‍!
സ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കാത്തൊരു
ലോകമപൂര്‍ണം വിരസം, വിഫലം!
പെരിയൊരു തിന്മ സ്വവര്‍ഗവിവാഹം
പ്രകൃതിവിരുദ്ധം, ദൈവനിഷിദ്ധം!
സകലമതങ്ങളുമൊരുപോലെതിരായ്
ശബ്ദമുയര്‍ത്തുമധര്‍മം ഘോരം
ഒരുനാളഗ്നിജ്വാലയില്‍ സോദോം
നഗരം വെന്തതുമോര്‍ക്കുക നമ്മള്‍
നരകത്തിന്‍ കെണി,യതില്‍ വീഴാതെ
യുവലോകത്തെ രക്ഷിക്കുക നാം.
അണമുറിയാത്തൊരു സ്‌നേഹമഹസ്സായ്
മണവറയെന്നും നിലനില്‍ക്കട്ടെ!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)