•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോ. ജോര്‍ജ് തയ്യിലിന് ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ്

കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ''ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ്'' ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യില്‍ കരസ്ഥമാക്കി. 
''സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ  ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകള്‍'' എന്ന ആത്മകഥയ്ക്കാണു പുരസ്‌കാരം.
കുമരകത്തു നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷികസമ്മേളനത്തില്‍ പ്രസിഡന്റ് പ്രഫ. ഡോ. പ്രഭ നിനി ഗുപ്ത പുരസ്‌കാരം സമ്മാനിച്ചു. 
2022 ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാര്‍ഡ് ലഭിച്ച കൃതിയാണിത്. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ. ജോര്‍ജ് തയ്യില്‍, പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഡോ. ജോര്‍ജ് തയ്യില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)