•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

മഡോണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവധിക്കാലകോഴ്‌സുകള്‍

പാലാ: രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിലുള്ള മഡോണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഏപ്രില്‍, മേയ് മാസങ്ങളില്‍ അവധിക്കാല ക്ലാസ്സുകള്‍ ആരംഭിക്കുന്നു.  യുവതികള്‍ക്ക് ഉത്തമകുടുംബജീവിതത്തിനാവശ്യമായ കുടുംബവിജ്ഞാനപരമായ ക്ലാസ്സുകള്‍, പാചകകലയില്‍ പരിശീലനം, തയ്യല്‍ പരിശീലനം, ഹാന്റി ക്രാഫ്റ്റ്‌സ്, പൂക്കള്‍ നിര്‍മ്മാണം, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌സ്, ഫേബ്രിക് പെയിന്റിങ്, നീഡില്‍ വര്‍ക്ക്, ബിഡ്‌സ് വര്‍ക്കുകള്‍, ഗ്ലാസ്സ്  പെയിന്റിങ്, മെറ്റല്‍ എമ്പോസിങ്, ഹാന്റ് എംബ്രോയ്ഡറി, സെറാമിക് വര്‍ക്കുകള്‍, ക്രോച്ചറ്റ് വര്‍ക്കുകള്‍, കൊളാഷ് വര്‍ക്കുകള്‍, ടോയി മേക്കിങ്, പോട്ട് പെയിന്റിങ്, കോഫി പെയിന്റിങ്, ഓര്‍ണമെന്റ്‌സ് മേക്കിങ് തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള ക്ലാസ്സുകള്‍ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഡോണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ - 9496571321

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)