•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

ഫാ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ ചുമതലയേറ്റു

പാലാ: അല്‍ഫോന്‍സാ കോളജിന്റെ പുതിയ പ്രിന്‍സിപ്പലായി ഫാ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ ചുമതലയേറ്റു. 2005 മുതല്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായും കഴിഞ്ഞ അഞ്ചു വര്‍ഷമായി വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.
രാഷ്ട്രമീമാംസയില്‍ എം. എ. ബിരുദം ഒന്നാം റാങ്കോടെ പാസായ ഡോ. ഷാജി ജോണ്‍ ഇന്‍ഫാമിനെക്കുറിച്ച് ഗവേഷണം നടത്തി എം.ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. മികച്ച ഗവേഷണപ്രബന്ധത്തിനുള്ള ഡോ. എം.വി. പൈലി അവാര്‍ഡ് കരസ്ഥമാക്കി. ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറിച്ചിത്താനം പുന്നത്താനത്തുകുന്നേല്‍ കുടുംബാംഗമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)