ദൈവകൃപ നിറദീപപ്രഭ ചാര്‍ത്തും
ദൈവതേജസ്സു വിളങ്ങുംകാലം
ദൈവത്തിന് ശക്തിയിലാശ്രയിച്ചാനന്ദ-
ക്കൂടാരവാസമാം നോമ്പുകാലം
ക്രൂശിന് സഹനങ്ങളോര്ത്തു ധ്യാനിച്ചിടാം
രക്ഷകന് ദൂതനുവര്ത്തിച്ചിടാം
ദുഷ്ടന്റെ ശക്തിക്കറുതി വരുത്തിടാന്‍
ക്രൂശിലെ സ്നേഹം മതി നരര്‍ക്ക്
പാപക്കുടുക്കിലുഴറും തനയര്‍ക്കു
ക്രൂശിതനേകപരിഹാരകന്
ദോഷം പെരുകുന്ന മര്ത്ത്യകുലത്തിനു
തോഷം പകരാമീ നോമ്പുകാലേ
പാവനമാക്കിടാം ചിന്തയും ചെയ്തിയും
പാവനസ്നേഹപ്രകാശധാരേ
മനസ്സനുതാപത്തിന്നാഴങ്ങള് താണ്ടിടാന്
മര്ത്ത്യന്നുപവാസമൗഷധമാം
കണ്ണീരുവേണമെന് കല്മഷം കഴുകിടാന്‍
കര്ത്തന് കൃപയാലേ രക്ഷവേണം
ഹൃത്തു കഴുകിടാന്‍ ചിത്തമൊരുക്കിടാ-
നുത്സവക്കാലമീ നോമ്പുകാലം.