•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ദന്തപരിശോധനയുടെ ആവശ്യകത

രാളുടെ ആരോഗ്യകാര്യത്തില്‍ മറ്റെന്തിനെയുംപോലെതന്നെ പ്രധാനപ്പെട്ടതാണ് ദന്താരോഗ്യം. ശരിയായ ദന്തശുചിത്വം പാലിക്കാത്തത് ഉടനടി ദോഷം വരുത്തുന്നില്ലെങ്കിലും ഇതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. വായ ശുചിയാക്കുകയെന്നത് ശരീരം വൃത്തിയാക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ്. പല  വികസിതരാജ്യങ്ങളിലും നിര്‍ബന്ധമായും ആറുമാസത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തുന്നുണ്ട്. 

പതിവായുള്ള ദന്തപരിശോധനയുടെ ഗുണങ്ങള്‍
മോണസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

ശരിയായ വിധത്തില്‍ ബ്രഷ് ചെയ്യാതിരുന്നാല്‍ മോണകളില്‍ അണുക്കള്‍ ഭക്ഷണപദാര്‍ത്ഥത്തിനൊപ്പംചേര്‍ന്നു പല്ലുകളില്‍ പാടപോലെ (ജഹമൂൗല) ഒട്ടിച്ചേരുകയും കാലക്രമേണ ഇത് ബ്രഷ് ചെയ്താല്‍ ഇളകിവരാത്തരീതിയില്‍ കക്ക (കാല്‍ക്കുലസ്) എന്ന രൂപത്തിലേക്കു മാറുകയും ചെയ്യുന്നു. ഒരു അള്‍ട്രാ സോണിക് സ്‌കേലിങ് നടത്തി മാത്രമേ ഇതു കളയാന്‍ സാധിക്കുകയുള്ളൂ. പല്ലില്‍ അടിഞ്ഞിരിക്കുന്ന കക്ക മോണപഴുപ്പിനും എല്ലിന്റെ ബലക്ഷയത്തിനും അതുമൂലം പല്ലിളകി വരുന്നതിനും കാരണമാകുന്നു. ആറു മാസത്തിലൊരിക്കലുള്ള പല്ലുപരിശോധന പല്ലുകളില്‍ അടിഞ്ഞ കക്ക നീക്കം ചെയ്യാനും പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.
പല്ലിലെ കേടു തുടക്കത്തിലേ കണ്ടെത്താം
പല സന്ദര്‍ഭങ്ങളിലും പല്ലിലെ കേടു തിരിച്ചറിയാന്‍ സാധിക്കാറില്ല. അതു പിന്നീടു പുളിപ്പിലേക്കോ പല്ലുവേദനയിലേക്കോ എത്തുമ്പോള്‍ മാത്രമാണ് നാം ഗൗനിക്കുന്നത്. കുറഞ്ഞ  ചെലവില്‍ തീരുന്നത്  വലിയ ചെലവിലേക്കും ഒരുപക്ഷേ, പല്ല് എടുത്തുകളയേണ്ട സാഹചര്യത്തിലേക്കും എത്തുന്നു. ആറുമാസത്തിലൊരിക്കലുള്ള ദന്തപരിശോധന പല്ലിന്റെ കേടിനെ തുടക്കത്തില്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്നു.
പൂര്‍വാര്‍ബുദ രോഗാവസ്ഥ കണ്ടെത്തുക
കാന്‍സറിനു മുന്നോടിയായി വരുന്ന മാറ്റങ്ങളാണ് പൂര്‍വാര്‍ബുദ രോഗാവസ്ഥ. കൂടുതലായും വേദനയില്ലാത്തതും ഇളകിപ്പോരുന്നതുമായ വെള്ളപ്പാടുകളായി വായില്‍ പ്രത്യക്ഷപ്പെടുന്നു. ഈ അവസ്ഥയെ നേരത്തേതന്നെ കണ്ടെത്താനും വേണ്ട ചികിത്സ നല്‍കാനും ഒരു ദന്ത ഡോക്ടറെ കാണുന്നത് സഹായകരമാണ്.
ചുരുക്കത്തില്‍ എത്ര നേരത്തേ ദന്തപരിശോധന നടത്തുന്നുവോ അത്രയും ചെലവു കുറയുന്നു. ഓര്‍ക്കുക, ദന്തചികിത്സയല്ല; മറിച്ച്, ഉപേക്ഷ വിചാരിക്കുന്നതാണ് പിന്നീടു വലിയ ചെലവിലേക്കു വഴിതെളിക്കുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)