മലയാളനിരൂപണത്തിന്റെ ജനപ്രിയമുഖമായിരുന്ന പ്രഫ. എം. കൃഷ്ണന്‍നായരെ വിലയിരുത്തിക്കൊണ്ടുള്ള ജിന്‍സ് കാവാലിയുടെ ലേഖനം (നിര്‍ഭയവിമര്‍ശനത്തിന്റെ പ്രകാശഗോപുരം-നാളം 2) ഉന്നതനിലവാരം പുലര്‍ത്തി. കൃഷ്ണന്‍നായരെയും അദ്ദേഹത്തിന്റെ സാഹിത്യവാരഫലത്തെയും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തെ ആദരവോടെയേ കാണാനാകൂ. അവരെ തൃപ്തരാക്കുന്ന നിരീക്ഷണങ്ങള്‍കൊണ്ട് ലേഖനത്തെ സമൃദ്ധമാക്കാന്‍ ജിന്‍സിനു കഴിഞ്ഞുവെന്ന് സന്തോഷപൂര്‍വം അറിയിക്കട്ടെ. സാഹിത്യവാരഫലത്തെ ലേഖകന്‍ ഉചിതമായ വാക്കുകളില്‍ കൃത്യമായി വിലയിരുത്തിയിരിക്കുന്നു. കൃഷ്ണന്‍നായര്‍ തന്റെ തൂലികത്തുമ്പിലൂടെ വായനക്കാര്‍ക്കു പകര്‍ന്നേകിയ ഹൃദയാനന്ദത്തെ തന്റെ ലേഖനത്തിലൂടെ ജിന്‍സ് പ്രത്യാനയിച്ചിരിക്കുന്നു.
പോള്‍ ജോസഫ് കോഴിക്കോട്