മാര്‍ച്ച് 22 : ലോകജലദിനം
നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ്, നദികളും നാട്ടുതോടുകളും കുളങ്ങളും കിണറുകളുമൊക്കെ ഒരുപോലെ വറ്റിവരണ്ടു വിണ്ടുകീറിക്കിടന്ന ഒരു കൊടിയ വേനല്‍ക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ മനസ്സില്‍ ഇന്നും ചുട്ടുപൊള്ളിക്കിടപ്പുണ്ട്. ഒരു കവിള്‍ കുടിനീരിനുവേണ്ടി, ഇഷ്ടികപോലെ വരണ്ട തൊണ്ടയുമായി മനുഷ്യര്‍ ആറിന്റെ മാറിലും തോടിന്റെ നടുവിലുമൊക്കെ ദാഹത്തോടെ കുഴികള്‍ കുത്തിയിരുന്ന കാലം! ജലത്തിന്റെ വിലയും നിലയും ആബാലവൃദ്ധം ജനങ്ങളും ഒന്നുപോലെ മനസ്സിലാക്കിയ കാലം. ജലത്തിനായി ജനം നെട്ടോട്ടമോടിയിരുന്നരുനാളുകള്‍. കിട്ടിയ വെള്ളമൊക്കെയും കിട്ടാക്കനിപോലെ കുടങ്ങളിലേന്തി കുടുംബാംഗങ്ങളൊന്നുപോല്‍ വീടുകളിലേക്കു വന്നിരുന്ന കാലം! കവിഭാവനയിലെ പുഴയെന്ന ഭൂമിയുടെ പൊന്നരഞ്ഞാണം അക്ഷരാര്‍ഥത്തില്‍ പൊള്ളുന്ന മണലരഞ്ഞാണമായി മാറിയ ദിനരാത്രങ്ങള്‍! വേനല്‍വറുതിയുടെ വല്ലായ്മകളറിഞ്ഞ മുതിര്‍ന്നവര്‍ക്കൊക്കെ അവ ആധിയുടെ അഗ്നിപിടിച്ച കുറേ നാളുകള്‍തന്നെയായിരുന്നു.
ആ കരിദിനങ്ങള്‍ക്കുശേഷം ഒരുച്ചനേരത്ത് എവിടെനിന്നോ ഒഴുകിവന്ന വെള്ളം നദികള്‍ നിറഞ്ഞ് ഇടത്തോടുകളിലേക്കു പതഞ്ഞെത്തിയപ്പോള്‍ ഒരു നാടിന്റെതന്നെ നാവു നനഞ്ഞ് നാട്ടുകാരുടെ അധരങ്ങളിലൂടെ ആനന്ദത്തിന്റെ ആരവങ്ങളുയര്‍ത്തിയതിന്റെ കുളിരുന്നരുസ്മൃതികളും ഇപ്പോഴും സജീവമായി നില്ക്കുന്നു. വറ്റിക്കിടന്നിരുന്ന നീര്‍ത്തടങ്ങളിലേക്കു പൊടുന്നനേ പൊട്ടിയൊഴുകിയ നീരുറവകള്‍ ജനസഹസ്രങ്ങളുടെ ഉണങ്ങിക്കിടന്നിരുന്നരുഹൃദയകുംഭങ്ങളിലാണ് കുളിരുള്ള ജലസമൃദ്ധിയായി നിറഞ്ഞുതുളുമ്പിയത്! പതിറ്റാണ്ടുകള്‍ക്കിപ്പുറം, കേരളക്കരയിലാകെ ഒരു പ്രളയം പരത്തിയ വിഭ്രാന്തിയുടെയും വിനാശത്തിന്റെയും തിക്തസ്മരണകള്‍ ബാക്കിനില്ക്കുമ്പോള്‍ത്തന്നെ, ഭാരതത്തിലെ ചൂടേറിയ മറ്റു സംസ്ഥാനങ്ങളെപ്പോലെ മലയാളമണ്ണും മരണതാപത്തില്‍ കരിഞ്ഞുപൊരിയുന്ന അസാധാരണമായ സാഹചര്യത്തിലാണ് മാര്‍ച്ച് 22 എന്ന ലോകജലദിനാചരണം കടന്നുവരുന്നത്.
ജലത്തിന്റെ ആത്മീയതലം
ജലത്തെ പുതുജന്മത്തിന്റെയും സമ്പുഷ്ടതയുടെയും ജീവിതനവീകരണത്തിന്റെയും പ്രതീകമായിട്ടാണ് വിശുദ്ധ ബൈബിള്‍ അവതരിപ്പിക്കുന്നത്. ഹൈന്ദവവേദങ്ങള്‍ ജലത്തെ ശുദ്ധവും ശുദ്ധീകരിക്കുന്നതും ജീവന്റെ യഥാര്‍ഥമായ ആത്മീയസ്രോതസ്സുമായാണു കാണുന്നത്. മനുഷ്യന്റെ സാധുവായ ആരാധനയെ തടസ്സപ്പെടുത്തുന്ന സകല ശാരീരിക അശുദ്ധികളെയും നീക്കുന്ന ഒന്നായിട്ടാണ് ഇസ്ലാംമതം ജലത്തെ പരിഗണിക്കുന്നത്. ബുദ്ധപ്രബോധനമനുസരിച്ച്, ജലം മനുഷ്യന്റെ ആത്മീയദാഹമകറ്റുന്നു, ആത്മീയപോഷണം സാധ്യമാക്കുന്ന മധുരാമൃതമാണ്.
ജലം ഒരു നലം
നലം എന്ന നാമത്തിനുനുനന്മ, മംഗളം, ഐശ്വര്യം, സൗന്ദര്യം, ഗുണം എന്നീ അര്‍ഥങ്ങളാണുള്ളത്. ഇംഗ്ലീഷ് വ്യാകരണത്തില്‍ ണമലേൃ എന്ന നാമത്തെ എണ്ണാനാവാത്ത നാമങ്ങളുടെ (Uncountable Nouns) ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നലവും അതിന്റെ നാനാര്‍ഥങ്ങളും സ്വഭാവത്താല്‍ അനുഗ്രഹങ്ങളാണ്. അക്കാരണത്താല്‍ത്തന്നെ ജലം ഒരുരുനലമാണ് എന്നു പറയുമ്പോള്‍ അത് സൃഷ്ടപ്രപഞ്ചത്തില്‍ മനുഷ്യകുലത്തിനു കൈവന്നിട്ടുള്ള അളക്കാനാവാത്ത ഒരുരുഅനുഗ്രഹമാണ്, വരമാണ് എന്നാണ് വിവക്ഷിക്കപ്പെടുക. വെള്ളം എന്ന കേവലമൊരു ഓര്‍മയ്ക്കുപോലും വല്ലാത്തൊരുകുകുളിര്‍മയില്ലേ?
പ്രപഞ്ചഗോളങ്ങളെ രൂപകല്പന ചെയ്തവന്‍ ഭൗമബിംബത്തിന്റെ സിംഹഭാഗത്തെയും ഒരു വസ്ത്രംകൊണ്ടെന്നപോലെ ഈ വിശിഷ്ട വരംകൊണ്ട് ആവരണം ചെയ്തിട്ടുണ്ട്. ജലം എന്ന ഈ പൊതുവരം, പൊതുനന്മ പ്രാണന്റെ തുടിപ്പുള്ള ഓരോ ജീവിക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഇന്നുള്ളവയുടെയും നാളെ ഉണ്ടാകാനിരിക്കുന്നവയുടെയും അവകാശമാണത്. അതുകൊണ്ടുതന്നെ, വിവേകത്തോടെയും വലിയ ഉത്തരവാദിത്വത്തോടെയും ഈ പൊതുനന്മയെ കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്കു കൂട്ടായ കടമയുണ്ട്. അതു പാടേ മറന്നുകൊണ്ടുള്ള മനുഷ്യരുടെ ദുഷ്‌കൃത്യങ്ങളാണ് ജലമെന്ന നലത്തെ നാശമാക്കി മാറ്റുന്നത്. ദീര്‍ഘവീക്ഷണരഹിതവും അശാസ്ത്രീയവുമായ പദ്ധതികളും നടപടിക്രമങ്ങളുമാണ് ജലത്തെ ദുരന്തഹേതുവാക്കുന്നത്. അഴിമതിക്കുള്ള പഴുതുകളടച്ചുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പുഴകളുടെയും കായലുകളുടെയും ഇതര തണ്ണീര്‍ത്തടങ്ങളുടെയുമൊക്കെ മാലിന്യങ്ങള്‍ മാറ്റേണ്ടതും, അവയിലൊക്കെ അമിതമായി അടിഞ്ഞുക്കൂടിക്കിടന്നക്കുചെളിയും മണലും നീക്കം ചെയ്ത് കൂടുതല്‍ ആഴമുള്ളവയാക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടതും ഇന്നിന്റെ അടിയന്തരാവശ്യമാണ്.
ശുദ്ധജലം സകല ജീവജാലങ്ങളുടെയും മൗലികാവകാശമാണ് എന്നുള്ള അറിവ് മനഃപാഠമാക്കാം. ഓര്‍ക്കണം, ജലസംഭരണികള്‍ മാലിന്യസംഭരണികളല്ല, കുളങ്ങളും കിണറുകളും കുപ്പക്കുഴികളല്ല, പുഴകള്‍ അഴുക്കുചാലുകളല്ല. ജലമലിനീകരണത്തിനു കാരണമാകുന്ന എല്ലാ ചെയ്തികളും നമുക്കു വേണ്ടെന്നു വയ്ക്കാം. കൈവശമുള്ള ഉപയോഗശൂന്യമായതെന്തും തൊട്ടടുത്ത നദിയില്‍ യാതൊരുരു മനസ്സാക്ഷിക്കുത്തുമില്ലാതെ നിക്ഷേപിക്കുന്നക്കു 'വലിച്ചെറിയല്‍ വ്യാധി'യില്‍നിന്ന് പരിഷ്‌കൃതരെന്നു ഹുങ്കുങ്കുപറയുന്ന നാമൊക്കെ ഈ നൂറ്റാണ്ടിലെങ്കിലും വിമുക്തരായേ തീരൂ. ശുദ്ധജലമെന്ന ഐശ്വര്യം എല്ലായിടത്തും, എല്ലാറ്റിനും സംലഭ്യമാകട്ടെ. ഇന്നു നാം നിരുപദ്രവകരമായി അനുഭവിക്കുന്ന ജലം എന്ന അമൂല്യവരത്തിന്റെ കൈവഴികള്‍ വരുംതലമുറകളിലേക്കും ഒഴുകിയെത്തണം. അങ്ങനെ, സകലര്‍ക്കും സമൃദ്ധിയും സമ്പന്നതയും സ്വന്തമാകണം.
ജലം ഒരു ബലം
ബലം എന്ന നാമത്തിനു ശക്തി, പുഷ്ടി, ഊര്‍ജം, ഉറപ്പ്, ദൃഢത, വീര്യം എന്നീ നാനാര്‍ഥങ്ങളാണുള്ളത്. ജലം പ്രപഞ്ചത്തിന്റെ ഒരു ഊര്‍ജമാണ്. ജനതയുടെ, ജീവജാലത്തിന്റെ ശക്തിയാണ്. ജലാംശമുള്ളവയ്ക്കാണ് ജീവനും ശക്തിയും. ശരീരത്തില്‍ ആവശ്യത്തിനു ജലമില്ലാതെ വരുമ്പോഴാണ് ക്ഷീണവും ബലക്ഷയവും ഉണ്ടാകുന്നത്. ജനം കഴിഞ്ഞാല്‍ ഒരു രാജ്യത്തിന്റെ ആസ്തിയാണ് ജലം. മനുഷ്യസംസ്‌കാരങ്ങളുടെ ഉദ്ഭവവും വളര്‍ച്ചയുമൊക്കെ നിറഞ്ഞൊഴുകിയിരുന്നത്രു നീര്‍ത്തടങ്ങളിലായിരുന്നു എന്നല്ലേ ചരിത്രത്താളുകള്‍ പറഞ്ഞുതരുന്നത്? സംശുദ്ധവും സമൃദ്ധവുമായ ജലാശയങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങള്‍ സമ്പന്നവും കെട്ടുറപ്പുള്ളവയുമാണ്. ഭൂമിയുടെ നിലനില്പിനും സസ്യ-ജീവജാലങ്ങളുടെ അതിജീവനത്തിനും ജലം എന്ന ബലം അത്യന്തം ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടല്ലേ രാജ്യങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ പതിറ്റാണ്ടുകളായിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്നത്? രാഷ്ട്രങ്ങള്‍ തമ്മില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ ജലത്തെച്ചൊല്ലിയുള്ള 'ജലയുദ്ധങ്ങള്‍' ആയിരിക്കുമെന്നുള്ള നിരീക്ഷണം ജലം എന്ന ബലത്തിന്റെ എക്കാലവും ഏറിവരുന്ന പ്രാധാന്യത്തിന്നു അടിവരയിടുന്നു.
വൃഥാ കളയുന്ന ഓരോ തുള്ളി വെള്ളത്തിനും എവിടെയെങ്കിലും കണക്കു കൊടുക്കേണ്ടതായി വരും. ഒഴിച്ചുകളയുന്ന ജലം മറ്റാര്‍ക്കെങ്കിലുമൊക്കെ കുടിച്ചിറക്കാനുള്ളതാണെന്ന ബോധ്യം നമുക്കുണ്ടാവണം. അശ്രദ്ധമൂലം കവിഞ്ഞൊഴുകിക്കിടന്നക്കു വാട്ടര്‍ടാങ്കുകളും അനാസ്ഥമൂലം തുറന്നുകിടന്ന ടാപ്പുകളും അനാവശ്യമുള്ള ജലോപയോഗവും നമ്മുടെ വീടുകളിലും കര്‍മമേഖലകളിലും മേലില്‍ ഉണ്ടാകില്ലെന്നു വാശിപിടിക്കാം. ശുദ്ധജലം കുടിക്കാന്‍ നമുക്കവകാശമുള്ളതുപോലെതന്നെ ശുദ്ധജലം സഹജീവികള്‍ക്കുകൊടുക്കാനുള്ള കടമയുമുണ്ടെന്ന ബോധ്യത്തില്‍ ജീവിക്കാം. ജലം ഓരോ ജീവന്റെയും ജന്മാവകാശമാണ്. ആകയാല്‍, അത് അഴുക്കാക്കാതെയും പാഴാക്കാതെയും സൂക്ഷിക്കാം. ജലമെന്ന നന്മയുടെയും ഊര്‍ജത്തിന്റെയും നിറവയറുമേന്തി മണ്ണിലെ ജലവാഹിനികള്‍ ചിരകാലം ഒഴുകിനീങ്ങട്ടെ.