•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

എന്തിനു കിഴക്കോട്ടു തിരിയണം?

കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ഥിക്കുകയെന്നത് എല്ലാ ക്രിസ്തീയദൈവാരാധനയുടെയും പാരമ്പര്യവും സവിശേഷതയുമാണ്. തങ്ങള്‍ ഒരുമിച്ച് കര്‍ത്താവിലേക്കുള്ള യാത്രയിലാണെന്ന ചിന്തയോടെ ജനവും കാര്‍മികനും കിഴക്കോട്ടുനോക്കി പ്രാര്‍ഥിക്കണമെന്ന ജെ. എ. യുങ്മാന്റെ വാക്കുകള്‍ പ്രസക്തമാണ്. ബലിയര്‍പ്പണസമയത്ത് കാര്‍മികനും ജനങ്ങളും േകവലം പരസ്പരം മുഖാഭിമുഖമായി അടഞ്ഞ വൃത്താകൃതിയില്‍ നില്ക്കുന്നതിലുപരി എല്ലാവരും സ്വര്‍േഗാന്മുഖമായി ആയിരിക്കുന്നതാണ് കൂടുതല്‍ അര്‍ഥപൂര്‍ണമെന്നു ബനഡിക്റ്റ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

മൂന്നാം ഭാഗം

 

7. കിഴക്കോട്ടുതിരിയുക
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ജനാഭിമുഖക്കുര്‍ബാന ലത്തീന്‍സഭയില്‍ നിലവില്‍വന്നു. എന്നാല്‍, കര്‍ത്താവിലേക്കു തിരിഞ്ഞു കുര്‍ബാന ചൊല്ലുന്നതിന്റെ സാംഗത്യത്തെക്കുറിച്ചു ''ലിറ്റര്‍ജിയുടെ ചൈതന്യം'' എന്ന ഗ്രന്ഥത്തില്‍ റാറ്റ്‌സിങ്ങര്‍ (ബനഡിക്റ്റ് പാപ്പാ) വിശദമായി ചര്‍ച്ചചെയ്യുന്നു. കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ഥിക്കുകയെന്നത് എല്ലാ ക്രിസ്തീയദൈവാരാധനയുടെയും പാരമ്പര്യവും സവിശേഷതയുമാണ്. ദൈവാലയം പടിഞ്ഞാറോട്ടു ദര്‍ശനമായി പണിയണമെന്നും ബലിപീഠം ദൈവാലയത്തിന്റെ കിഴക്കുവശത്തായിരിക്കണമെന്നുമുള്ള പ്രസിദ്ധ ആരാധനക്രമപണ്ഡിതനായ ലൂയി ബൂയേറിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.
കിഴക്കിനഭിമുഖമായി പ്രാര്‍ഥിക്കുന്നതിനും ബലിയര്‍പ്പിക്കുന്നതിനും ഉപോദ്ബലകമായ പ്രപഞ്ചശാസ്ത്രപരവും ക്രിസ്തുവിജ്ഞാനീയപരവും യുഗാന്ത്യോന്മുഖപരവുമായ പല കാരണങ്ങളും സൂചനകളും റാറ്റ്‌സിങ്ങര്‍ ചൂണ്ടിക്കാണിക്കുന്നു. 
1. യഹൂദര്‍ ജറുസലേമിനെ നോക്കിയാണു പ്രാര്‍ഥിച്ചിരുന്നത്. താല്‍മുദ് (ബറക്കോത് 30) പറയുന്നു: പരദേശത്തായിരിക്കുന്ന യഹൂദര്‍ ഇസ്രായേലിലേക്കു തിരിഞ്ഞും ഇസ്രായേലിലായിരിക്കുന്നവര്‍ ജറുസലേമിലേക്കു തിരിഞ്ഞും ജറുസലേമിലായിരിക്കുന്നവര്‍ ദൈവാലയത്തിലേക്കു തിരിഞ്ഞും ദൈവാലയത്തിലായിരിക്കുന്നവര്‍ അതിവിശുദ്ധസ്ഥലത്തേക്കു തിരിഞ്ഞും പ്രാര്‍ഥിക്കുന്നു. 
2. കര്‍ത്താവിന്റെ ദ്വിതീയാഗമനം പാര്‍ത്തിരിക്കുന്നതുകൊണ്ടാണ്, നാം കിഴക്കോട്ട് അഭിമുഖമായി നിന്നു പ്രാര്‍ഥിക്കുന്നത്. തീര്‍ഥാടകസമൂഹമായ സഭ യുഗാന്തത്തില്‍ ആഗതനാകുന്ന മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ പ്രാര്‍ഥനകളെല്ലാം കിഴക്കോട്ടു തിരിഞ്ഞാണു ചൊല്ലിയിരുന്നത്. യഥാര്‍ഥ ആരാധനയ്ക്കുള്ള നമ്മുടെ ഒരുക്കത്തിന്റെ അടയാളമായി കിഴക്കോട്ടു തിരിയുന്നതിനെ നാം മനസ്സിലാക്കണം. തങ്ങള്‍ ഒരുമിച്ച് കര്‍ത്താവിലേക്കുള്ള യാത്രയിലാണെന്ന ചിന്തയോടെ ജനവും കാര്‍മികനും കിഴക്കോട്ടുനോക്കി പ്രാര്‍ഥിക്കണമെന്ന ജെ. എ. യുങ്മാന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനംവരെ (മത്താ. 24:27) തീര്‍ഥാടകസമൂഹത്തെ പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും നയിക്കുകയെന്നതാണ് കാര്‍മികന്റെ കടമ. 
3. പിതാവായ െെദവത്തിനു പു്രതനായ മിശിഹാ ബലിയര്‍പ്പിക്കുന്ന സമയമാണ് അനാെഫാറ. മിശിഹായുെട സ്ഥാനത്തുനിന്നുെകാണ്ട്(in persona Christi capitis)  പുേരാഹിതന്‍ പരിശുദ്ധാത്മാവിെന്റ ശക്തിയാല്‍ പിതാവായ െെദവത്തിനു രക്തരഹിതമായ ബലിയര്‍പ്പിക്കുന്നു. ഇൗ സമയത്ത് കാര്‍മികനും ജനങ്ങളും േകവലം പരസ്പരം മുഖാഭിമുഖമായി അടഞ്ഞ വൃത്താകൃതിയില്‍ നില്ക്കുന്നതിലുപരി എല്ലാവരും സ്വര്‍േഗാന്മുഖമായി ആയിരിക്കുന്നതാണ് കൂടുതല്‍ അര്‍ഥപൂര്‍ണമെന്നു ബനഡിക്റ്റ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. 
4. അന്ത്യത്താഴവേളയില്‍ ദിവ്യകാരുണ്യത്തിന്റെ വിശ്വാസ ഉള്ളടക്കം (dogmatic content)  രൂപപ്പെട്ടുവെങ്കിലും ആരാധനക്രമരൂപം വികസിച്ചിരുന്നില്ല. മറ്റൊരുവാക്കില്‍, കുര്‍ബാനയെന്നത്, അന്ത്യത്താഴത്തിന്റെ പുനരാവിഷ്‌കരണമെന്നതിലുപരി, കുരിശിലെ ബലിയുടെ അനുസ്മരണമാണ്. അന്ത്യത്താഴമെന്നത് കുരിശിലെ ബലിയുടെ കൗദാശിക അടയാളങ്ങളിലൂടെയുള്ള ഒരു മുന്‍രൂപമാണ്. ഈ ദൈവശാസ്ത്രചിന്തയിലൂടെ കുര്‍ബാനയുടെ ബലിപരമായ മാനം ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്മൂലം, കിഴക്കോട്ടുതിരിഞ്ഞു ബലിയര്‍പ്പിക്കുന്നത് കൂടുതല്‍ അര്‍ഥപൂര്‍ണവുമാണെന്ന് ബെനഡിക്റ്റ് പാപ്പാ വിലയിരുത്തുന്നു.


(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)