•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

വിശുദ്ധ ബൈബിള്‍ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

  • *
  • 16 February , 2023

കാസര്‍ഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തംകൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവര്‍ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവസമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതരപൈതൃകത്തിനു കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാന്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്. മതമൈത്രിയും സാമൂഹികസൗഹാര്‍ദവും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക - സാമുദായിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകള്‍ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റിനിര്‍ത്താനും സമുദായ നേതൃത്വങ്ങള്‍ തയ്യാറാകണം.

കേരളത്തില്‍ തീവ്രവാദപ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡീറാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങള്‍ക്കുമുമ്പു വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വര്‍ഗീയചിന്തകളും ഭീകരപ്രവര്‍ത്തനങ്ങളും കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ പിടിമുറുക്കുന്ന കാഴ്ചകളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും അടിയന്തരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാര്‍ദം തകര്‍ത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ നിയമപാലകരും സര്‍ക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വിശുദ്ധ ബൈബിള്‍ അഗ്‌നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)