•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണജൂബിലി സമാപിച്ചു

ലുവ: ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരികളിലെ ദൈവശാസ്ത്ര, തത്ത്വശാസ്ത്രപഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവയുടെ (പിഐഎ) സുവര്‍ണജൂബിലി വര്‍ഷസമാപനം  ജനുവരി 17 ന്കാര്‍മല്‍ഗിരി കാമ്പസില്‍ നടന്നു.
വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. വൈകിട്ട് 4 ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കെസിബിസി പ്രസിഡന്റും പിഐഎ ചാന്‍സലറുമായ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് ഡോ. ജോസഫ് കരിയില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തോലിക്കാസഭയിലെ വിവിധ റീത്തുകള്‍ ഒരുമിച്ചുനടത്തുന്ന ഏക ഗവേഷണ വിദ്യാഭ്യാസസ്ഥാപനമാണു പിഐഎ. ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും  ഡോക്ടറല്‍ ബിരുദവും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതുവരെ ഏകദേശം 6000 പേര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)