വളരെ മോശമായ കാലത്തേക്കാണു ലോകം പ്രവേശിച്ചിരിക്കുന്നത് എന്നാണു പൊതുവിലയിരുത്തല്‍. 2022 ന്റെ തുടക്കത്തില്‍ ഉïായിരുന്ന ശുഭപ്രതീക്ഷ 2023 ന്റെ ആരംഭത്തില്‍ ഇല്ല. ഇതിനര്‍ഥം കൂടുതല്‍ ദുരിതപൂര്‍ണമാകും ലോകാവസ്ഥ എന്നല്ല. സാമ്പത്തികകാര്യങ്ങളില്‍ പ്രവചനങ്ങള്‍ പാളുന്നതാണു കïുവരുന്നത്. പ്രവചനങ്ങള്‍ പറയുന്നതു നല്ലതായാലും ചീത്തയായാലും അതാണു കïുവരുന്നത്. അതുകൊï് മോശം എന്ന പ്രവചനം നല്ലതിലേക്കു വഴിതുറക്കുമെന്ന് ആഗ്രഹിക്കാം.
ഐഎംഎഫ്, ലോകബാങ്ക്, സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ഒഇസിഡി തുടങ്ങിയവ എല്ലാം പറയുന്നത് ഒന്നുതന്നെ. ''2022 മോശമായിരുന്നു. 2023 കൂടുതല്‍ മോശമാകും. 2024 ലേ ആശ്വാസത്തിനു വക തുടങ്ങൂ.''
മാന്ദ്യത്തിലേതുപോലെ ജീവിതം
ആഗോളവളര്‍ച്ച സംബന്ധിച്ച ഐഎംഎഫ് നിരീക്ഷണങ്ങള്‍ ഇങ്ങനെ: 2021-ല്‍ 6.0 ശതമാനം വളര്‍ന്ന ലോകം 2022-ല്‍ 3.2 ശതമാനം മാത്രം വളര്‍ന്നു എന്നാണു നിഗമനം. 2023 -ല്‍ വളര്‍ച്ച 2.7 ശതമാനമായി കുറയുമെന്നു കരുതുന്നു. നേരത്തേ കണക്കാക്കിയിരുന്നത് 2.9 ശതമാനം വളര്‍ച്ചയാണ്.
വിലക്കയറ്റം സംബന്ധിച്ച ഐഎംഎഫ് വിലയിരുത്തല്‍ ഇങ്ങനെ (ശതമാനത്തില്‍): 2021 - 4.7, 2022 - 8.8, 2023 - 6.5, 2024 - 4.1. വളര്‍ച്ചയുടെ ഇരട്ടിയിലേറെയാകും വിലക്കയറ്റം. അതായത്, ജനങ്ങളുടെ ജീവിതനിലവാരം കുറയും.
2023ല്‍ വളരെയേറെ ജനങ്ങള്‍ക്കു സാമ്പത്തികസാഹചര്യം ഒരു മാന്ദ്യകാലത്തേതുപോലെയാകുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ എഴുതിയത് ഈ സാഹചര്യത്തിലാണ്. പുതുവത്സരദിനത്തില്‍ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞതു മൂന്നിലൊരു ഭാഗം ജനങ്ങള്‍ മാന്ദ്യത്തിലാകും എന്നത്രേ.
ലോകബാങ്കും ഇതിനടുത്തു വരുന്ന വിധമാണ് കാര്യങ്ങള്‍ എന്നു പറഞ്ഞുവയ്ക്കുന്നു. ആഗോളവളര്‍ച്ച 1.7 ശതമാനമേ വരൂ എന്നാണു ജനുവരിയില്‍ ലോകബാങ്ക് നടത്തിയ വിലയിരുത്തലില്‍ പറയുന്നത്. നേരത്തേ മൂന്നു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചതാണ്.
നാലു സാഹചര്യങ്ങള്‍
ഇക്കൊല്ലം നാലു വ്യത്യസ്ത സാഹചര്യങ്ങള്‍ ആഗോളതലത്തില്‍ ഉïാകാം. ആഗോളമാന്ദ്യം ഒഴിവാകുന്നു. എങ്കിലും വളര്‍ച്ച തീരെ കുറവാകുന്നു. യുക്രെയ്ന്‍ യുദ്ധം തുടരുന്നു. വിലക്കയറ്റം സാവധാനം മാത്രം കുറയുന്നു. ഉയര്‍ന്ന പലിശ തുടരുന്നു. മാന്ദ്യം ഒഴിവാകുന്നതു കഴിച്ചാല്‍ മോശമായ അവസ്ഥയാണിത്.
യൂറോമേഖലയും യുകെയും മാന്ദ്യത്തില്‍ വീഴുന്നു. ചൈനയിലും യുഎസിലും വളര്‍ച്ച കുറവാകുന്നു. യുക്രെയ്ന്‍ യുദ്ധം തുടരുന്നു. വിലക്കയറ്റം കുറയുന്നില്ല. ക്രൂഡ് ഓയില്‍ വില കയറുന്നു. ഡോളര്‍ ദുര്‍ബലമാകുന്നു.
ഏറ്റവും മോശമായ അവസ്ഥ. വളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ നിഗമനങ്ങള്‍ തെറ്റുന്നു. ലോക ത്തിലെ ദരിദ്രരാജ്യങ്ങള്‍ കൂടുതല്‍ ദരിദ്രമാകും.
വികസ്വരരാജ്യങ്ങളുടെ വികസനം നാമമാത്രമാകും.യുക്രെയ്ന്‍ യുദ്ധം സമാധാനപരമായി തീരുന്നു. യൂറോപ്പില്‍ മുരടിപ്പ് മാറി വളര്‍ച്ച വരുന്നു. ക്രൂഡ്
ഓയില്‍, ഭക്ഷ്യധാന്യ - ഭക്ഷ്യയെണ്ണ വിലകള്‍ താഴുന്നു. വിലക്കയറ്റം അതിവേഗം കുറയുന്നു. 2024 ആദ്യം പലിശ കുറയുമെന്ന പ്രതീക്ഷ പടരുന്നു.പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല അവസ്ഥ. വികസ്വരരാജ്യങ്ങള്‍ക്കു കൂടിയ വളര്‍ച്ചത്തോതു പ്രതീക്ഷിക്കാം.
4. യുദ്ധം തീരുന്നു. റഷ്യയില്‍ ഭരണമാറ്റവും അസ്വസ്ഥതകളും ഉണ്ടാകുന്നു. ക്രൂഡ് ഓയില്‍ വില കുറയുകയും പിന്നീടു കൂടുകയും ചെയ്യുന്നു. വിലക്കയറ്റം കുത്തനേ താഴ്ന്നിട്ടു കൂടുന്നു. പലിശ കുറയ്ക്കലിനു തുടക്കമിടുന്നു. ഡോളര്‍ കരുത്തു കൂട്ടുന്നു.
കാര്യങ്ങള്‍ അസ്വസ്ഥതയിലേക്കു നയിക്കുന്നതിനാല്‍ ഈ അവസ്ഥ വളര്‍ച്ചയെ സഹായിക്കുന്നില്ല.
വിഭക്തലോകത്തു സഹകരിക്കാന്‍ ഇങ്ങനെയൊരവസ്ഥയിലാണു സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനം ആരംഭിച്ചത്. വിഭക്തലോകത്തു സഹകരണം എന്നതാണു 2023 ലെ വിഷയം. ആയിരത്തോളം സ്വകാര്യകമ്പനികള്‍ പണം മുടക്കി നടത്തുന്ന ഈ സമ്മേളനം 1971 ലാണു തുടങ്ങിയത്. പക്ഷേ, 1990 കള്‍ക്കുശേഷമാണ് ശ്രദ്ധേയമായി മാറിയത്. ഇപ്പോള്‍ ഡാവോസില്‍ ആയിരിക്കുക എന്നത് ആഗോളമൂലധനത്തിന്റെ സമീപമായിരിക്കുക എന്ന അര്‍ഥംതന്നെ കൈവരിച്ചിട്ടുണ്ട്.
രണ്ടു വലിയ വെല്ലുവിളികളാണു ഫോറം ഇപ്പോള്‍ നേരിടുന്നത്. ഒന്ന്: സമീപകാലത്ത് തിരിച്ചടി നേരിടുന്ന ആഗോളീകരണത്തെ വീണ്ടും സ്വീകാര്യമാക്കുക. രണ്ട്: പരിസ്ഥിതി ആകുലതകളും വികസനവും തമ്മില്‍ പൊരുത്തപ്പെടുത്തുക.
ആഗോളീകരണം കയ്ച്ചപ്പോള്‍
ആഗോളീകരണത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു ആഗോളവാണിജ്യം തടസ്സങ്ങളില്ലാത്തതാക്കല്‍. ചുങ്കം വഴിയോ നിയന്ത്രണങ്ങള്‍ വഴിയോ ഉള്ള തടസ്സങ്ങള്‍ നീക്കാനാണ് ലോകവ്യാപാരസംഘടന (ഡബ്‌ള്യുടിഒ) തുടക്കം മുതല്‍ ശ്രമിക്കുന്നത്. അത് ഒറ്റയടിക്ക് എളുപ്പമല്ലാത്തതുകൊണ്ട് പ്രാദേശിക വാണിജ്യസഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലായി വലിയ കയറ്റുമതി രാജ്യങ്ങളുടെ ശ്രദ്ധ.
ഇവയിലെ അനുഭവം ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്കു നിരാശാജനകമായി. 2007-09 ലെ സാമ്പത്തിക മാന്ദ്യവും 2020-22 ലെ കൊവിഡ് മഹാമാരിയും ഇപ്പോള്‍ യുക്രെയ്ന്‍ യുദ്ധവും ഈ നിരാശ വര്‍ധിപ്പിച്ചു. ആഗോളീകരണത്തില്‍നിന്നു മാറുന്നതിനാണു മിക്ക രാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്. ആഗോളീകരണം മുതലെടുത്ത് ചൈന തങ്ങളുടെ തൊഴിലും വ്യവസായങ്ങളും തകര്‍ത്തുവെന്നു കരുതുന്ന അമേരിക്ക പോലും അങ്ങനെയായി. ആഗോളീകരണത്തെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളും പ്രബന്ധങ്ങളും ഇപ്പോള്‍ ഇറങ്ങുന്നത് അപആഗോളീകരണത്തെ(ഉലഴഹീയമഹശ്വമശേീി)പ്പറ്റിയാണെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയും ആ പാതയിലാണ്. വിശാല വാണിജ്യസഖ്യങ്ങളില്‍ ചേര്‍ന്ന് വിലപേശല്‍ശേഷി ഇല്ലാതാക്കുന്നത് അപകടകരമാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. ഒറ്റയൊറ്റ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും തിരിച്ചറിയുന്നു. ആത്മനിര്‍ഭര്‍ ഭാരത് അഥവാ സ്വയംപര്യാപ്ത ഭാരതം അതിന്റെ തുടക്കം. ആര്‍സിഇപി പോലുള്ള ബൃഹദ് സഖ്യങ്ങളില്‍നിന്നു വിട്ടു നില്‍ക്കുന്നത് അതിന്റെ തുടര്‍ച്ചയാണ്. ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നതിനും രണ്ടു മൂന്നു വര്‍ഷമായി ഇന്ത്യ മടിക്കുന്നില്ല.
ആഗോളീകരണത്തിന്റെ മരണവിളംബരം ഇവയിലൊന്നുമില്ല എന്നു വേണമെങ്കില്‍ വാദിക്കാം. ആഗോളീകരണം തുടങ്ങിയതും വിളംബരം നടത്തിയിട്ടായിരുന്നില്ലല്ലോ എന്നാണു മറുപടി.
ഇനിയും മാറാത്ത ഇരട്ടത്താപ്പ്
ആഗോളീകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതുപോലെതന്നെ പ്രയാസമാണ് പരിസ്ഥിതി ആകുലതകളും വികസനാവശ്യങ്ങളും പൊരുത്തപ്പെടുത്തുന്നതും. വികസനത്തിന്റെ പാരമ്യത്തില്‍ എത്തിയവര്‍ തങ്ങള്‍ വരുത്തിയ നാശത്തിനു പരിഹാരം ചെയ്യാന്‍ ഇന്നും വികസനത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്നവരെ നിര്‍ബന്ധിക്കുന്നതാണ് ആഗോളചര്‍ച്ചകളില്‍ കണ്ടുവരുന്നത്. ഈ ഇരട്ടത്താപ്പ് മാറണം. വികസിതരാജ്യങ്ങള്‍ ഫോസില്‍ ഇന്ധന ഉപയോഗം നിയന്ത്രിക്കാതെ വികസ്വര രാജ്യങ്ങളുടെ ഇന്ധന ഉപയോഗം നിയന്ത്രിക്കാനാണു സമ്മര്‍ദം. തങ്ങള്‍ ചെയ്ത നശീകരണത്തിനു നഷ്ടപരിഹാരം നല്‍കാനും അവര്‍ തയ്യാറില്ല. കാര്‍ബണ്‍വമനംകൊണ്ട് നിരന്തരം അന്തരീക്ഷത്തെ മലിനീകരിക്കുന്ന താപവൈദ്യുതനിലയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജലവൈദ്യുതിയെ നിരാകരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ അടുത്ത ഭാഗം. ഈ വൈരുധ്യങ്ങള്‍ മറികടക്കാതെ വിഷയത്തില്‍ പ്രസക്തമായ പുരോഗതി ഉണ്ടാകില്ല.
അല്ലെങ്കില്‍ത്തന്നെ ലോകത്തിലെ സമ്പന്നക്ലബിന്റെ ഈ സമ്മേളനം വികസ്വരരാജ്യങ്ങളുടെ കാതലായ പ്രശ്‌നങ്ങള്‍ പഠിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്ന വേദിയല്ല. വ്യവസായത്തിന്റെ ലാഭക്ഷമത കൂട്ടുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്ന വേദിയില്‍നിന്ന് റബറിന്റെയോ നാളികേരത്തിന്റെയോ വില കൂട്ടാനുള്ള സൂത്രവാക്യങ്ങള്‍ പ്രതീക്ഷിക്കാനാവില്ലല്ലോ.