•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഇന്നലെയുടെ സ്മാരകങ്ങള്‍

ന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല, മുസിരിസ്‌കാലഘട്ടത്തിന്റെ പെരുമ കടന്നുവന്നിരിക്കുന്നത്, വിദേശസഞ്ചാരസാഹിത്യത്തിലുംകൂടിയാണ്.
എ ഡി ഒന്നാം ശതകത്തില്‍ എഴുതപ്പെട്ടതായി കണക്കാക്കുന്ന പെരിപ്ലസ് എന്ന ഗ്രന്ഥത്തിലും  ടോളമിയുടെ ഗ്രന്ഥങ്ങളിലും മുസിരിസ് പ്രധാനപ്പെട്ട കച്ചവടകേന്ദ്രമായി നിലകൊള്ളുന്നതായി എഴുതിയിട്ടുണ്ട്. റോമന്‍ പണ്ഡിതനായ പ്ലിനിയുടെ പുസ്തകത്തിലും ഇന്ത്യയിലെ ഏറ്റവും പ്രധാനതുറമുഖമായി മുസിരിസിനെ രേഖപ്പെടുത്തിയിരിക്കുന്നു. പൗരാണികതമിഴ് സംഘം കൃതികളില്‍ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ്കൃതിയായ 'അകനാന്നൂറു'വില്‍ പെരിയാര്‍തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ചു പരാമര്‍ശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖകൃതിയായ 'പുറനാന്നൂറു'വില്‍ മുസിരിയുടെ ജലാശയങ്ങളെക്കുറിച്ചും വാണിജ്യസംഘങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. തമിഴ് പൗരാണികകൃതിയായ പത്തിരുപ്പാട്ടില്‍ കടലില്‍ക്കൂടി കൊണ്ടുവന്ന ചരക്കുകളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.
തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പുരാതനമായ പട്ടണമാണ്കൊടുങ്ങല്ലൂര്‍   അഥവാ ക്രാങ്കന്നൂര്‍. ഈ സ്ഥലത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി അറബിക്കടലാണ്.ചേരമാന്‍ പെരുമാള്‍മാരുടെതലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണു സ്ഥാപിതമായത്. അനുഗൃഹീതകവിയായകൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍കൊടുങ്ങല്ലൂരാണു ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായചേരമാന്‍ ജുമാ മസ്ജിദ്,തോമാശ്ലീഹആദ്യമായി വന്നിറങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം,മധുരചുട്ടെരിച്ചകണ്ണകിയുടെപേരില്‍ചേരന്‍ ചെങ്കുട്ടുവന്‍നിര്‍മ്മിച്ച ശ്രീകുരുംബ ഭഗവതിക്ഷേത്രം തുടങ്ങി പുരാതനമായ പല ആരാധനാലയങ്ങളും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. 
1523 ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച കോട്ടയാണ് കൊടുങ്ങല്ലൂര്‍ കോട്ട.കോട്ടപ്പുറംഎന്ന സ്ഥലത്താണിത്. കോട്ടപ്പുറം കോട്ട, ക്രാങ്കന്നൂര്‍ കോട്ട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കൊച്ചിയില്‍ പോര്‍ച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടുംതൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503 ല്‍ നിര്‍മിച്ച ഇമ്മാനുവല്‍ കോട്ടയും 1507 ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്. കരയില്‍നിന്നും കടലില്‍നിന്നുമുള്ള ആക്രമണങ്ങളെ സമര്‍ഥമായി ചെറുക്കാന്‍ സാധ്യമായ സ്ഥലത്താണ് ഇതു നിര്‍മിച്ചത്. നിറുത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക് അല്പം കിഴക്കായി കൃഷ്ണന്‍കോട്ടയുടെ പടിഞ്ഞാറായി ഒരു കോണിലാണ് ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിന്‍പുറം ഉള്‍പ്പെടുന്ന തരത്തിലാണ് ഈ കോട്ടയുടെ നിര്‍മാണം. അകത്ത് കൊത്തളങ്ങളും വെടിക്കോപ്പുശാലയുമുണ്ട്.
ചരിത്രത്തിന്റെ  ബാക്കിപത്രങ്ങള്‍
ഇന്ത്യയിലെ ആദ്യത്തെമുസ്‌ലിം പള്ളിയാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്. ഇന്ത്യയില്‍ത്തന്നെ ജുമ'അ നമസ്‌കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവര്‍ഷം 629 ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം തന്റെ ഭരണകാലത്ത് ഇവിടം സന്ദര്‍ശിച്ചിരുന്നു. അറബ് നാട്ടില്‍നിന്നു വന്ന മാലിക് ഇബ്‌നു ദിനാറാണ് ഇതു പണികഴിപ്പിച്ചതെന്നാണ് ഐതിഹ്യം. പുരാതന കേരളീയ വാസ്തുശില്പകലയുടെ ഉത്തമോദാഹരണമാണിത്. ഇന്ന് ഇതിന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും ഈ പള്ളിയുടെ സമീപത്തുള്ള, പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം സംരക്ഷിക്കപ്പെട്ടുപോരുന്നു. 2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനു സമ്മാനമായി നല്‍കിയത് ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണംകൊണ്ടുള്ള മാതൃകയായിരുന്നു.
ഭാരതത്തില്‍ പുരാവസ്തുഗവേഷണത്തിനുവേണ്ടി ഏറ്റവും കുറച്ചു ഭൂഗര്‍ഭഖനനം നടന്നിട്ടുള്ള പ്രദേശങ്ങളില്‍  ഒന്നാണ് കേരളം. അതുകൊണ്ടുമാത്രമാണ് പഴയ  മുസിരിസിന്റെ അവശിഷ്ടങ്ങള്‍  പുറത്തുവരാതെയിരിക്കുന്നത്. ചരിത്രത്തിന്റെ അവശേഷിപ്പുകളെ മുന്നോട്ടുകൊണ്ടുവരേണ്ടത് ടൂറിസത്തിന്റെ ചുമതലയാണ്. 
മുസിരിസ് പൈതൃകസംരക്ഷണപദ്ധതി
കേരളസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. മണ്‍മറഞ്ഞപോയ മുസിരിസിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്. 2006 ല്‍ പട്ടണം ഉല്‍ഖനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതികൂടിയാണ് മുസിരിസ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)