•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

സമ്മിശ്രകൃഷിയില്‍ അവാര്‍ഡുമായി സോനാ ജോസഫ്

  • ജോസഫ് കുമ്പുക്കന്‍
  • 24 November , 2022

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനയിലെ മികച്ച കര്‍ഷകനായി സോനാ ജോസഫ് ചിറയിലിനെ തിരഞ്ഞെടുത്തു. പിതൃവേദിയുടെ അവാര്‍ഡാണ് ഇദ്ദേഹത്തിനു ലഭിച്ചത്. കൃഷിക്കാരായിരുന്ന മാതാപിതാക്കളില്‍നിന്നു ലഭിച്ച അറിവുകള്‍ ഇദ്ദേഹം കൃഷിയിടത്തില്‍ പ്രയോഗിച്ചു. പച്ചക്കറികള്‍, പശു, ആട്, മുട്ടക്കോഴി, താറാവ്, മീന്‍ എന്നിങ്ങനെ വിവിധയിനം കൃഷികള്‍ ഇദ്ദേഹം നടത്തിവരുന്നു. 
സമീപത്തുള്ള 30 വീടുകളിലും പാലവേലി ക്ഷീരസംഘത്തിലുമായി 45 ലിറ്ററോളം പാല്‍ കൊടുക്കുന്നുണ്ട്.
പൂര്‍ണമായും വിഷരഹിത പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. പച്ചക്കറികള്‍ നടുമ്പോള്‍ അടിസ്ഥാനവളമായി ജൈവവളങ്ങള്‍ ഇട്ടുകൊടുക്കും. പിന്നീടും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. മരച്ചീനി, ഏത്തവാഴ എന്നിവയുടെ കൃഷിയുമുണ്ട്.
അടുക്കളത്തോട്ടമത്സര ത്തില്‍ പച്ചക്കറിക്കൃഷിക്കുള്ള പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അവാര്‍ഡ്, മംഗളം കര്‍ഷക അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 
രാമപുരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ രാമപുരം വെള്ളിലാപ്പള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ പച്ചക്കറിക്കൃഷി ചെയ്തു വരുന്നു.
രാമപുരം പള്ളിയിലെ യോഗപ്രതിനിധി, കുടുംബക്കൂട്ടായ്മയുടെ വാര്‍ഡ് പ്രസിഡന്റ് എന്നീ നിലകളില്‍ സോനാ ജോസഫ് പ്രവര്‍ത്തിക്കുന്നു. ഭാര്യ സോണിയയും കൃഷികാര്യങ്ങളില്‍ സഹായിക്കുന്നു. രണ്ടു മക്കള്‍: സ്റ്റെഫാനോ, സെറാഫിന്‍. 
- ജോസഫ് കുമ്പുക്കന്‍

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)