•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ലാകനീന്തല്‍മത്സരത്തില്‍ മലയാളികള്‍ക്ക് മെഡല്‍

  • *
  • 24 November , 2022

പാലാ: ലോകനീന്തല്‍മത്സരത്തില്‍ മലയാളികളുടെ മെഡല്‍നേട്ടം ചരിത്രമായി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച പാന്‍ പസഫിക് മാസ്റ്റേഴ്‌സ് ലോകനീന്തല്‍മത്സരത്തില്‍ പ്രഫ. കെ.സി. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍ (82) 80 പ്ലസ് വിഭാഗത്തില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സ്വര്‍ണവും 65 പ്ലസ് വിഭാഗത്തില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ടി.ജെ. തോമസ് തോപ്പില്‍ (69) വെള്ളിയും കരസ്ഥമാക്കി.

50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലവും 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും പ്രഫ. കെ.സി. സെബാസ്റ്റ്യന്‍ സ്വന്തമാക്കിയിരുന്നു. പാലാ സെന്റ് തോമസ് കോളജില്‍നിന്നു വിരമിച്ചശേഷമാണ് പ്രഫ. കെ.സി. സെബാസ്റ്റ്യന്‍ നീന്തല്‍രംഗത്തെത്തിയത്. ജില്ല അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.
ലോകമാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 65 പ്ലസ് വിഭാഗത്തില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ 0.7 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടപ്പെട്ടെങ്കിലും ടി.ജെ. തോമസ് തോപ്പില്‍ വെള്ളിമെഡല്‍ നേടി. എം.ജി. സര്‍വകലാശാലയില്‍ പരിശീലകനായിരുന്ന ടി.ജെ. തോമസ് വിരമിച്ചശേഷമാണ് മാസ്റ്റേഴ്‌സ്മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങിയത്. ലോകമത്സരങ്ങളില്‍ ടി.ജെ. തോമസ് - പ്രഫ. കെ.സി. സെബാസ്റ്റ്യന്‍ കൂട്ടുകെട്ടാണ് പങ്കെടുക്കുന്നത്. ഒരുമിച്ച് ആറു ലോകമത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും രണ്ടു പേര്‍ക്കും മെഡല്‍ കിട്ടുന്നത് ആദ്യമാണ്. തോപ്പന്‍സ് നീന്തല്‍ അക്കാദമി ഡയറക്ടറായ ടി.ജെ. തോമസ് ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ മുന്‍ അന്തര്‍ സര്‍വകലാശാല റെക്കോര്‍ഡ് സ്വര്‍ണമെഡല്‍ ജേതാവുകൂടിയാണ്. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)