•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

അട്ടിമറിക്കപ്പെടുന്ന പരിസ്ഥിതിനിയമങ്ങളും തകരുന്ന ഫെഡറല്‍ സംവിധാനവും

ഭോപ്പാല്‍ വാതകദുരന്തവും (1984) തുടര്‍ന്നുണ്ടായ പരിസ്ഥിതിസംരക്ഷണനിയമവും (Environmental Protection Act 1986)) അതുവരെ നിലനിന്നിരുന്ന പരിസ്ഥിതിനിയമങ്ങളിലെ എല്ലാത്തരം ന്യൂനതകളെയും ഒരുവിധം തിരുത്തിയാണ് നിലവില്‍വന്നത്. ചെറുതും വലുതുമായ ഒട്ടനവധി പരിസ്ഥിതിനിയമങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലവിലിരുന്നിട്ടും അതിനെയെല്ലാം കാറ്റില്‍ പറത്തി ദേശീയ ഹരിത ട്രിബ്യൂണലും പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയവും വിദേശനിക്ഷേപകര്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും യഥേഷ്ടം വിഹരിക്കുവാന്‍ അവസരം നല്കിയ ഇടത്തിലേക്ക് അവസാന ആണി എന്നോണമാണ് പരിസ്ഥിതി ആഘാതപഠനം 2020 (Environment Impact Assessment)  എത്തുന്നത്. 
This has been done in the 'interest of the environment' എന്ന ആമുഖത്തോടുകൂടി തുടങ്ങുന്ന വിജ്ഞാപനത്തില്‍ വേണ്ടുവോളം ഭേദഗതി വരുത്തി നിക്ഷേപസൗഹൃദ സ്റ്റേറ്റ് ആക്കി മാറ്റുവാന്‍ ആവോളം കഷ്ടപ്പെടുന്ന സര്‍ക്കാരിനു വീണുകിട്ടിയ മികച്ച അവസരം തന്നെയായിരുന്നു കൊവിഡ് കാലം. നിലവില്‍ വ്യവസായികളെ പരിസ്ഥിതി ഉത്തരവാദിത്വത്തില്‍നിന്നു വിട്ടുനില്‍ക്കുവാന്‍ സഹായിക്കുന്ന ഒന്നായി മാര്‍ച്ച് 12 ന് പരിസ്ഥിതിവകുപ്പുമന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട ഈ കരടുനിയമത്തെ കാണേണ്ടതുണ്ട്. 'ജീഹഹൗലേൃ ുമ്യ'െ എന്ന തത്ത്വത്തെ തീര്‍ത്തും 'Polluter pays' എന്ന നിലയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നിശ്ശബ്ദരായി നോക്കിനില്‍ക്കാനുള്ള അനുമതിമാത്രമേ നിയമം നല്കുന്നുള്ളൂ. ഏതൊരു പദ്ധതിയുടെയും ഉപഭോക്താക്കള്‍ പൊതുജനങ്ങളാണെന്നിരിക്കെത്തന്നെ അവരുടെ അഭിപ്രായം ആരായുന്നതിനുള്ള കാലാവധി 30 ല്‍നിന്ന് 20 ദിവസമായി കുറച്ചിരിക്കുന്നു. മാത്രമല്ല, പ്രതിരോധത്തിന്റെ(defence, strategic exemptions) പേരിലുള്ള പദ്ധതികള്‍ക്ക് ഒന്നുംതന്നെ ജനാഭിപ്രായം തേടേണ്ടതില്ല എന്നുള്ളതും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. രാജ്യാതിര്‍ത്തികളില്‍നിന്ന് 100 കിലോമീറ്റര്‍ ഉള്ളില്‍ ഈ പ്രതിരോധത്തിന്റെ കോട്ടമതിലുകള്‍ തീര്‍ക്കുന്നതിന്റെ പേരില്‍ നിക്ഷേപകര്‍ക്ക് എന്തും ചെയ്യാം എന്നുള്ള അവസ്ഥ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് എത്രത്തോളം ഭീതി പടര്‍ത്തുമെന്നുള്ളത് ആശങ്കാവഹമാണ്.
ഇരുപത്തിരണേ്ടാളം ഔദ്യോഗികഭാഷകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി രാജ്യത്തിന്റെ സുപ്രധാന നിയമത്തെ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍, കൊവിഡ് പ്രതിസന്ധിയില്‍പെട്ടു കിടക്കുന്ന ഒരു ജനതയെ മറ്റൊരു പ്രഹരം നല്‍കിക്കൊണ്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയംപോലും നല്‍കാതെ; ഓഗസ്റ്റ് 11 ന് പൊതു അഭിപ്രായം രേഖപ്പെടുത്തുവാന്‍ ഉള്ള കാലാവധി കഴിയുമ്പോള്‍, തങ്ങളുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ അഭിപ്രായസര്‍വേ നടത്തിയ, വിജ്ഞാപനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയFriday for Future, Let India Breathe, There is no Earth ആ എന്നീ ചാനലുകള്‍ക്കെതിരേUAPA ചുമത്തുകയും വെബ്‌സൈറ്റ് പൂട്ടിക്കുകയും അതു വിവാദമായപ്പോള്‍ UAPA പിന്‍വലിച്ച് IT ആക്റ്റ് ചുമത്തി അഭിപ്രായസ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ ഫെഡറലിസത്തിനും ശവക്കുഴി തോണ്ടുകയും ചെയ്ത സര്‍ക്കാര്‍ വീണ്ടും മാതൃകയായി.
തെര്‍മല്‍ പ്ലാന്റ്, കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍ കമ്പനി, മരുന്നുവ്യവസായശാലകള്‍, വലിയ അണക്കെട്ടുകള്‍ തുടങ്ങി നാല്പതോളംതരം വ്യവസായശാലകള്‍ മുന്‍പരിസ്ഥിതി അനുമതി (Prior environment clearance) ഇല്ലാതെയും മുന്‍കാല പ്രാബല്യത്തോടെയും പ്രവര്‍ത്തിക്കുവാന്‍ അനുമതി കൊടുക്കുന്ന സര്‍ക്കാര്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ മുഖവിലയ്ക്കടുക്കുന്നില്ല എന്നുള്ളത് ഭയപ്പെടുത്തുന്നതാണ്. പരിസ്ഥിതി നിര്‍വഹണപദ്ധതിപ്രകാരം നിക്ഷേപകന്‍ സ്വയം തയ്യാറാക്കുന്ന പ്ലാന്‍ മാത്രം മതിയാകും ഇനിയൊരു പദ്ധതി തുടങ്ങാന്‍. നിക്ഷേപകന്‍ സ്വയം മുന്‍പോട്ടുവന്നു താന്‍ പരിസ്ഥിതിയെ നശിപ്പിച്ചു എന്നു പറയാത്തിടത്തോളം കാലം അയാളെ കുറ്റക്കാരനാക്കാന്‍ നിയമത്തില്‍ ഇടമില്ല എന്നു ചുരുക്കം. ഭരണഘടന വിഭാവനം ചെയ്ത അധികാരവികേന്ദ്രീകരണം നിലനില്‍ക്കുന്ന ഒരു ഫെഡറല്‍ സ്റ്റേറ്റില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും സംസ്ഥാനങ്ങളെത്തന്നെയും നോക്കുകുത്തികളാക്കി പൊതുസ്ഥാപനങ്ങളെയൊക്കെ സ്വകാര്യവത്കരിച്ചും വിദ്യാഭ്യാസമേഖലയെയും നാടിനെത്തന്നെയും തീറെഴുതിയും ഒറ്റുകൊടുത്തും അവര്‍ തീവ്രദേശീയതയുടെ വക്താക്കളാകും. അന്നും മനുഷ്യത്വത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സംസാരിക്കുന്ന എതിര്‍ശബ്ദങ്ങളെ ദേശദ്രോഹികളായി മുദ്രകുത്തി നാടുകടത്തും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)