•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

നീതിക്കായി നിലവിളിക്കുന്നവര്‍

തിരുവനന്തപുരം ഇപ്പോള്‍ രണ്ടു സമരങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നീതി ലഭിക്കാനായി രണ്ടാഴ്ചയായി ദയാബായി സെക്രട്ടറിയേറ്റുപടിക്കല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരമാണ് ഒന്ന്; അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ ഇരകളായ നൂറുകണക്കിനു പാവപ്പെട്ട തീരദേശവാസികള്‍ തൊണ്ണൂറു ദിനങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സഹനസമരമാണ് മറ്റൊന്ന്.
ഇവ രണ്ടും ലക്ഷ്യം കാണണമെന്നും ഭാവാത്മകമായും ഫലപ്രദമായും അവസാനിക്കണമെന്നും പൊതുസമൂഹത്തിന് ആഗ്രഹമുണ്ട്. കാരണം, സര്‍ക്കാരുകളുടെ ക്രൂരതകളാണ് രണ്ടു കൂട്ടരും അനുഭവിക്കുന്നത്; രണ്ടിടത്തും വികസനത്തിന്റെ ഇരകളാണുള്ളത്. ഒരിടത്ത് വിഷം തളിച്ച് ഇരകളാക്കപ്പെട്ടവരാണുള്ളതെങ്കില്‍, മറ്റൊരിടത്ത് കടലില്‍ കല്ലിട്ട് ഇരകളാക്കപ്പെട്ടവരാണുള്ളത്. രണ്ടിടത്തും ആ പാവപ്പെട്ടവരുടെ സ്വന്തം ആവാസവ്യവസ്ഥയും ജീവിതവും ഭാവിയുമാണ് തകര്‍ന്നത്.
തീര്‍ന്നുകിട്ടാന്‍ മോഹം
സര്‍ക്കാരിനും ആഗ്രഹമുണ്ട്, ഇവ രണ്ടും എത്രയും വേഗം അവസാനിച്ചുകിട്ടണമെന്ന്. ദയാബായിയെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചിട്ടും വിജയമുണ്ടായില്ല. ദയാബായി നിരാഹാരം പിന്‍വലിക്കുന്നു എന്നു മാധ്യമങ്ങളെക്കൊണ്ടു വാര്‍ത്ത കൊടുപ്പിച്ച് സമരസമിതിനേതാക്കളെയുംകൊണ്ട് ആശുപത്രിയില്‍ എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നിരാശയോടെ മടങ്ങേണ്ടിവന്നു.
വിഴിഞ്ഞംസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ആദ്യന്തം രസാവഹമാണ്. ആദ്യം അവഗണിച്ചു; പിന്നെ തള്ളിപ്പറഞ്ഞു; പിന്നീട് ചര്‍ച്ചയ്ക്കു വിളിച്ചു. ഉടനെ എല്ലാ ആവശ്യങ്ങളുംതന്നെ അംഗീകരിച്ചുവെന്ന് ചുമ്മാ പ്രഖ്യാപിച്ചു;  ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കള്ളക്കേസുകളുടെ കാലമാണ്. ഒടുവിലിതാ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അദാനിയുടെയും ശ്രമം ഇതൊരു വര്‍ഗീയവിഷയമാക്കിമാറ്റി സമരം പൊളിച്ചടുക്കാനാണ്. ആര്‍.എസ്.എസ്., എസ്.എന്‍.ഡി.പി., ഹിന്ദു ഐക്യവേദി, ബി.എം.എസ്. എന്നിവര്‍ക്ക് ക്വട്ടേഷന്‍ ലഭിച്ചിരിക്കുന്നുവെന്ന് ഇതിനകം തെറിയഭിഷേകത്തോടെ നടന്ന മൂന്നു പ്രകടനങ്ങളില്‍നിന്നും തില്ലങ്കേരിയുടെ പ്രത്യക്ഷപ്പെടലില്‍നിന്നും ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. വിഴിഞ്ഞംസമരത്തിന് ആവേശവും വീര്യവും ചിട്ടയും പകരുന്ന ജനനേതാക്കളായ വൈദികരെ തെറിവിളിച്ചാല്‍ സമരക്കാര്‍ ക്ഷുഭിതരാകുമെന്നും കലാപമുണ്ടാക്കാന്‍ മുതിരുമെന്നും ഒരുപക്ഷേ, അവര്‍ മനക്കോട്ട കെട്ടുന്നുണ്ടാകാം. 
നിലയില്ലാത്തവന്  എന്തു നോക്കാന്‍!
ആരൊക്കെ എന്തൊക്കെ പ്രകോപനങ്ങളും ഭീഷണികളും കലാപശ്രമങ്ങളും ഉണ്ടാക്കിയാലും, പാവങ്ങള്‍ക്കു തങ്ങളുടെ ജീവനും സ്വത്തും ഭാവിയും സംരക്ഷിക്കാതിരിക്കാനാകുമോ? മുന്നില്‍ ശൂന്യതയുള്ളവന് പിന്നെ ഭയപ്പെടാന്‍ ഒന്നുമില്ലല്ലോ... അതുകൊണ്ടല്ലേ, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ശത്രുത സമ്പാദിച്ചും നാനാവിധങ്ങളായ അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ടും ഈ വിഷയത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് എടുത്തിരിക്കുന്നത്?
പാവങ്ങള്‍ക്കു നീതിക്കും നാടിന്റെ നന്മയ്ക്കുംവേണ്ടി ശുദ്ധഹൃദയത്തോടെ തുനിഞ്ഞിറങ്ങുന്ന ദയാബായിമാരെ അങ്ങനെ പിന്തിരിപ്പിക്കാനാവില്ല,

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)