•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ സെന്റ് തോമസ് കോളജ് ഏഴുപതിന്റെ നിറവില്‍

പാലാ: മുന്നൂറ്റിയെട്ടുവിദ്യാര്‍ത്ഥികള്‍ അരുണാപുരത്തെ കോളജില്‍ ചേരുമ്പോള്‍ അതൊരു ചെറിയ തുടക്കമായിരുന്നു. എഴുപതു വര്‍ഷത്തിനപ്പുറം മീനച്ചിലാറിന്റെ കരയില്‍ അറുപതോളം ഏക്കര്‍ സ്ഥലത്ത് വലിയൊരു വടവൃക്ഷമായി കോളജ് വളര്‍ന്നു നില്‍ക്കുന്നു - പാലാ സെന്റ് തോമസ് കോളജ്. 1950 ഓഗസ്റ്റ് ഏഴിന് ഉദ്ഘാടനം ചെയ്ത സെന്റ് തോമസ് കോളജ് എഴുപതാം പിറന്നാള്‍ പിന്നിടുന്നു. 

പാലായില്‍ കോളജ് പിറന്നതും പാലാ രൂപതയ്ക്ക് പുതിയ മെത്രാനെ ലഭിച്ചതും ഒരേ ദിവസമാണ്. സെന്റ് തോമസ് കോളജിന്റെ ഉദ്ഘാടനത്തിനുശേഷമാണ് വത്തിക്കാനില്‍നിന്ന്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിനെ പാലാ രൂപതയുടെ പ്രഥമമെത്രാനായി നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയത്. അന്ന് കോളജ് നിര്‍മ്മാണക്കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു മാണിക്കുട്ടിയച്ചനെന്ന് അറിയപ്പെട്ടിരുന്ന ഫാദര്‍ ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ (ബിഷപ് വയലില്‍). 
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍, മുന്‍ ജഡ്ജി സിറിയക് ജോസഫ്, മുന്‍ ചീഫ് സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്. എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ മുന്‍ ഡയറക്ടര്‍ കുര്യന്‍ മണ്ണനാല്‍ തുടങ്ങി മറ്റു മേഖലകളിലും പ്രമുഖരുടെ നിര നീളുന്നു. 
പ്രിന്‍സിപ്പലായിരുന്ന ഫാ.മാത്യു മലേപ്പറമ്പില്‍ നടത്തിയ പോരാട്ടമാണ് കേരളത്തില്‍ കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിയിലേക്കു നയിച്ചത്. എം.ജി സര്‍വ്വകലാശാലയിലാണ് കോളജ് അഫിലിയേറ്റു ചെയ്തിരിക്കുന്നത്. നാഷണല്‍ അസസ്‌മെന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലില്‍ (നാക്) 'എ' ഗ്രേഡും കോളജിനുണ്ട്. പ്രധാനപ്പെട്ട എല്ലാ കോഴ്‌സുകളും ഇന്നു കോളജിലുണ്ട്. പതിനൊന്നും ഗവേഷണവിഭാഗങ്ങളും കോളജിലുണ്ട്. 
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മാര്‍ ജേക്കബ് മുരിക്കന്‍ മാനേജരും ഫാ.ഡോ.ജെയിംസ് ജോണ്‍ മംഗലത്ത് പ്രിന്‍സിപ്പലും ഡോ. സണ്ണി കുര്യാക്കോസ് വൈസ് പ്രിന്‍സിപ്പലും ഫാ. മാത്യു കാവനാടിമലയില്‍ ബര്‍സാറുമായി പ്രവര്‍ത്തിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)