•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സാഹിത്യമത്സരങ്ങള്‍

  • *
  • 13 October , 2022
കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ കഥ, കവിത,  ലേഖനം, ഏകാങ്കനാടകം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രതിപാദനവിഷയം ബൈബിളിലെ ഏതു ഭാഗമാണെന്നു വ്യക്തമാക്കിയിരിക്കണം. ബൈബിള്‍ പ്രമേയങ്ങളുടെ ആനുകാലികാവിഷ്‌കരണങ്ങള്‍ അനുവദനീയമാണ്. ചെറുകഥ ആറുപേജിലും (പ്രിന്റ് 3 പേജ്) ലേഖനം പത്തു പേജിലും (പ്രിന്റ് 6 പേജ്) കവിത അറുപതു വരികളിലും കവിയരുത്. ഏകാങ്കം മുപ്പതു മിനിട്ടുകൊണ്ട് അവതരിപ്പിക്കാവുന്നതായിരിക്കണം. കൃതി അനുകരണമോ വിവര്‍ത്തനമോമുമ്പു പ്രസിദ്ധീകരിച്ചിട്ടുള്ളതോ പ്രസിദ്ധീകരണത്തിന് എവിടെയെങ്കിലും ഏല്പിച്ചിട്ടുള്ളതോ ആയിരിക്കരുത്. ജൂനിയര്‍, സീനിയര്‍ തിരിവോ പ്രായപരിധിനിബന്ധനകളോ രചനാമത്സരങ്ങള്‍ക്കില്ല.
രചനകളില്‍ പേരോ വിലാസമോ എഴുതരുത്. പേരും വിലാസവും രൂപതയുടെ പേരും മറ്റൊരു കടലാസിലെഴുതി പിന്‍ ചെയ്തിരിക്കണം.
അല്മായര്‍, സെമിനാരിവിദ്യാര്‍ത്ഥികള്‍, സന്ന്യാസിനികള്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് വെവ്വേറെയായിരിക്കും ലേഖനമത്സരം. ഓരോ ഗ്രൂപ്പിനുമുള്ള വിഷയം താഴെ കൊടുക്കുന്നു. 
പൊതുവിഷയം: സഭാനവീകരണം: ''സഭ ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം'' എഫേസോസ് 4: 20-22.
(എഫേസോസുകാര്‍ക്കെഴുതിയ ലേഖനം മുഴുവനും പ്രത്യേകമായി 2:20-22, 5:22-30, 4: 4-6; 1 കോറി 3: 16-17; ഏശ. 40,31 11, ആമോസിന്റെ പുസ്തകം: മത്തായി 18).
ഗ്രൂപ്പ് നമ്പര്‍ 1 : അല്മായര്‍; വിഷയം : സഭാനവീകരണം അല്മായരുടെ വീക്ഷണത്തില്‍
ഗ്രൂപ്പ് നമ്പര്‍ 2 : സെമിനാരി വിദ്യാര്‍ത്ഥികള്‍; വിഷയം: സഭാനവീകരണം സെമിനാരിവിദ്യാര്‍ഥികളുടെ വീക്ഷണത്തില്‍.
ഗ്രൂപ്പ് നമ്പര്‍ 3 : സന്ന്യാസിനികള്‍; വിഷയം:  സഭാനവീകരണം സന്ന്യാസിനികളുടെ വീക്ഷണത്തില്‍.
മത്സരത്തിനയയ്ക്കുന്ന കൃതികളോടൊപ്പം വികാരിയുടെയോ സുപ്പീരിയറിന്റെയോ സാക്ഷ്യപത്രവും 50 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസും (ങഛ/ഉഉ / ആമിസ ൃേമിളെലൃ ീേ ഗഇആഇ ആശയഹല ഇീാാശശൈീി അ/ര ചീ. 0423053000006271. കഎടഇ ടകആഘ0000423, ടണകഎഠ ടഛകചകച55, ടീൗവേ കിറശമി ആമിസ, ഢലിിമഹമ ആൃമിരവ) അയയ്‌ക്കേണ്ടതാണ്. ഇവ രണ്ടും ലഭിക്കാത്ത രചനകള്‍ സ്വീകരിക്കുന്നതല്ല. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം 2000 രൂപ, 1500 രൂപ, 1000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ബൈബിളും നല്കുന്നതാണ്. മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ചു നല്കുന്നതല്ല. ആവശ്യമുള്ളവര്‍ മത്സരത്തിന് അയയ്ക്കുന്നതിനുമുമ്പ് കൃതികളുടെ കോപ്പികള്‍ കരുതേണ്ടതാണ്. കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ഒക്ടോബര്‍ 22.
കൃതികള്‍ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍, പി.ഒ.സി., പി.ബി. നമ്പര്‍ 2251, പാലാരിവട്ടം, വെണ്ണല പി.ഒ. കൊച്ചി - 682 028.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)