ന്യൂഡല്‍ഹി: ദേശീയതലത്തിലുള്ള റീച്ച് - യുഎസ് എയ്ഡ് മീഡിയ ഫെലോഷി പ്പിന് ദീപിക സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സിജോ പൈനാടത്ത് അര്‍ഹനായി. ''ക്ഷയരോഗ നിര്‍മാര്‍ജനത്തിലെ വെല്ലുവിളികള്‍ കോവിഡനന്തര കേരളത്തില്‍'' എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍ക്കാണു ഫെലോഷിപ്പ്.
25,000 രൂപയും പ്രശസ്തിപത്രവും ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനത്തിലെ ഉന്നതപരിശീലനവുമാണ് ഫെലോഷിപ്പില്‍ ലഭിക്കുക. രാജ്യത്ത് ആകെ 15 പേര്‍ക്കാണ് ഫെലോഷിപ്പ്.