•  6 Feb 2025
  •  ദീപം 57
  •  നാളം 47
പ്രാദേശികം

ന്യൂസിലന്റില്‍ താരമായി പാലാക്കാരി അലീന

പാലാ: ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയല്‍ ന്യൂസിലാന്റ് പോലീസ് കോളജിലെ പരിശീലനം പൂര്‍ത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷന്‍ ചടങ്ങ്  വെല്ലിംഗ്ടണില്‍ നടന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യനിയമനം ഓക്ക്‌ലാന്റിലാണ്. ന്യൂസിലാന്‍ഡ് പോലീസില്‍ ഓഫീസര്‍ തസ്തിക ആരംഭിക്കുന്നത് കോണ്‍സ്റ്റബിള്‍ റാങ്കിലാണ്.
പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളിയും പഠിച്ചശേഷമാണ് പോലീസില്‍ ചേര്‍ന്നത്.
ആറാം ക്ലാസുവരെ പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ പഠിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം ന്യൂസിലാന്റിലേക്ക് കുടിയേറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്  പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നിലെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോളജില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ആല്‍ബി അഭിലാഷ് ഏകസഹോദരനാണ്.

                                                                      - ജോസഫ് കുമ്പുക്കന്‍

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)