•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

എസ്.എം.വൈ.എം. സംസ്ഥാനഭാരവാഹികള്‍

കാക്കനാട്: കേരള കാത്തലിക് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം.) സംസ്ഥാനപ്രസിഡന്റായി താമരശേരി രൂപതാംഗമായ വിശാഖ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാംഗം സാം സണ്ണിയാണ് ജനറല്‍ സെക്രട്ടറി. വൈസ്പ്രസിഡന്റ്: അമല റെചില്‍ ഷാജി (ചങ്ങനാശേരി രൂപത), ഡെപ്യൂട്ടി പ്രസിഡന്റ് : സ്റ്റെഫി കെ. റെജി (കോട്ടയം രൂപത), സെക്രട്ടറി: ജിബിന്‍ ജോര്‍ജ് (കോതമംഗലം രൂപത), ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ ജോയല്‍ (പാലാ രൂപത), ട്രഷര്‍ : ബ്ലെസണ്‍ തോമസ് (ചങ്ങനാശേരി രൂപത), കൗണ്‍സിലേഴ്‌സ്: അഡ്വ. സാം സണ്ണി (പാലാ രൂപത), ടെസിന്‍ തോമസ് (മാനന്തവാടി രൂപത).
ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ സാന്നിധ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭയിലെ 13 രൂപതയിലെ യുവജനപ്രതിനിധികള്‍ പങ്കെടുത്ത നേതൃത്വസംഗമത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)