•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

വിജയക്കൊയ്ത്തില്‍ പാലാ അല്‍ഫോന്‍സാ

എം.ജി. ബിരുദപ്പരീക്ഷയില്‍ ആദ്യപത്തുറാങ്കുകളില്‍ അഞ്ചും നേടി ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ്

പാലാ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി 2021 -2022 അധ്യയനവര്‍ഷത്തില്‍ നടത്തിയ ബിരുദപ്പരീക്ഷയില്‍ 1, 2, 3 ഉള്‍പ്പെടെ ആദ്യപത്തുറാങ്കുകളില്‍ അഞ്ചും നേടി പാലാ അല്‍ഫോന്‍സാ കോളജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് അപൂര്‍വനേട്ടത്തിന് ഉടമയായി. ലിഡാ ജോണ്‍സണ്‍ (ഒന്നാംറാങ്ക്), അനു അല്‍ഫോന്‍സ് ജേക്കബ് (രണ്ടാം റാങ്ക്) ഐലിന്‍ മേരി സാജു (മൂന്നാം റാങ്ക്) എമ്മ മരിയ ജോസഫ് (ആറാം റാങ്ക്) റിനു ജോര്‍ജ് (പത്താം റാങ്ക്) എന്നിവര്‍ ഉള്‍പ്പെടെ 12 എ പ്ലസ് നേടിയ കുട്ടികളെ ഡിപ്പാര്‍ട്ടുമെന്റ് ആദരിച്ചു.
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകരും മുന്‍ അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. വകുപ്പുമേധാവി ഡോ. ഫാ. ജോസ് ജോസഫ് പുലവേലില്‍, മുന്‍ വകുപ്പു മേധാവി പ്രൊഫസര്‍ ആനി തോമസ്, അധ്യാപകരായ പ്രൊഫസര്‍ അല്ലിമോള്‍ സെബാസ്റ്റ്യന്‍, മിസ് ശ്രുതി കാതറിന്‍ തോമസ് എന്നിവര്‍ അനുമോദനം അര്‍പ്പിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)