•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

കുട്ടികളെ സമഗ്രവ്യക്തിത്വത്തിലേക്കു വളര്‍ത്തണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കുട്ടികളെ സമഗ്രവ്യക്തിത്വത്തിലേക്കു വളര്‍ത്തിക്കൊണ്ടുവരാന്‍ അധ്യാപകര്‍ ജാഗരൂകരായിക്കണമെന്നും അതിന് കെസിഎസ്എല്‍ ഉത്തമവേദിയാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.കെസിഎസ്എല്‍സംസ്ഥാനസമിതിയുടെ നേതൃത്വത്തിലുള്ള ആനിമേറ്റേഴ്‌സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കെസിഎസ്എല്‍ രക്ഷാധികാരിയും വിദ്യാഭ്യാസകമ്മീഷന്‍  ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തുകയും കെസിഎസ്എല്‍ പ്രസിദ്ധീകരിക്കുന്ന പഠനഗ്രന്ഥങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. കെസിഎസ്എല്‍ സംസ്ഥാനചെയര്‍മാന്‍ മാസ്റ്റര്‍ അശ്വിന്‍ അധ്യക്ഷത വഹിച്ചു. 
കെസിഎസ്എല്‍ സംസ്ഥാനഡയറക്ടര്‍ റവ. ഫാ. കുര്യന്‍ തടത്തില്‍, സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, സംസ്ഥാനജനറല്‍ സെക്രട്ടറി അലീറ്റാ മനോജ് എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസുകള്‍ നേതൃത്വം നല്‍കി. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)