•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 10 റാങ്കുകള്‍

പാലാ: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 21, 57, 66 റാങ്കുകള്‍ ഉള്‍പ്പെടെ 10 പേരെ റാങ്കു പട്ടികയിലെത്തിച്ച് പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിജയം നേടി. ദിലീപ് കെ. കൈനിക്കര (21), ആല്‍ഫ്രഡ് ഓ. വി. (57), അഖില്‍ വി. മേനോന്‍ (66), റോജാ എസ്. രാജന്‍ (108), അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ (145), ശ്രീകുമാര്‍ രവീന്ദ്രകുമാര്‍ (192), ഹൃദ്യാ എസ്. വിജയന്‍ (317), ജോണ്‍ ജോര്‍ജ് ഡി കോത്ത് (428), അഞ്ജലി ഭാവന (463), റോഹിന്‍ രാജ് ആര്‍. (674)എന്നിവരാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ജയിച്ചത്. ഫുള്‍ ടൈം കോച്ചിങ്, ആഡോണ്‍ കോഴ്‌സ്, വണ്‍ ടു വണ്‍ കോച്ചിങ്, മലയാളം കോച്ചിങ് എന്നിങ്ങനെയുള്ള പരിശീലനപരിപാടികളിലാണ് ഈ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തിട്ടുള്ളത്.
1998 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന് നാളിതുവരെ 338 പേരെ സിവില്‍ സര്‍വീസില്‍ എത്തിക്കാനായി. അദ്ധ്യാപനമികവും ചിട്ടയോെടയുള്ള പരിശീലനപദ്ധതികളുമാണ് തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സഹായിച്ചതെന്ന് മാനേജര്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി. വി. ജോര്‍ജ്ജുകുട്ടി എന്നിവര്‍ പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)