കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നേതൃത്വപരിശീലന ഇലക്ഷന്‍ ക്യാമ്പ് കൊച്ചി പാലാരിവട്ടം പി.ഒ.സി.യില്‍ വച്ച് നടത്തുകയുണ്ടായി. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സംസ്ഥാന ക്യാമ്പ് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ബേബി തദേവൂസ് ക്രൂസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ, വൈസ് പ്രസിഡന്റ്‌ജെമിന്‍. ജെ. വാരാപ്പള്ളി, സെക്രട്ടറി ജൊവാന വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് കോളജ് ഓഫ് റ്റീച്ചര്‍ എഡ്യൂക്കേഷനിലെ പ്രഫസര്‍ ഡോ. അലക്‌സ് ജോര്‍ജ് നേതൃത്വപരിശീലനക്ലാസ്സ് നയിച്ചു.
സംസ്ഥാന ചെയര്‍മാനായി അശ്വിന്‍ ആന്റോ കെ.എസ്. (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയായി അലീറ്റ മനോജ് (പാലാ) എന്നിവരെയും ഹയര്‍സെക്കണ്ടറി വിഭാഗം സെക്രട്ടറിമാരായി ജെര്‍ലിന്‍ ജോണ്‍സ് (ഇടുക്കി), ജിസ്‌ന ജോസ് (ഇരിഞ്ഞാലക്കുട), ആനന്ദ് ജോ (കോതമംഗലം) എന്നിവരെയും ഹൈസ്‌കൂള്‍ വിഭാഗം സെക്രട്ടറിമാരായി ജിസി ഡാനിയേല്‍ (മാവേലിക്കര), ക്രിസ്റ്റീന വര്‍ഗീസ് (തിരുവനന്തപുരം മലങ്കര), കെവിന്‍ ബോസ് (കോട്ടപ്പുറം) എന്നിവരെയും യു.പി. വിഭാഗം സെക്രട്ടറിമാരായി എയ്ഞ്ചല്‍ സിലിയ (എറണാകുളം - അങ്കമാലി), ഐറിന്‍ ഡേവിഡ് (വരാപ്പുഴ), ഫിവ വി (തിരുവനന്തപുരം ലത്തീന്‍), അല്‍വിന്‍ ജോസ് (കോട്ടയം) എന്നിവരെയും തിരഞ്ഞെടുത്തു.