•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

ഡി.സി.എം.എസ്. പാലാ രൂപതാഭാരവാഹികള്‍

2022-25 വര്‍ഷത്തേക്കുള്ള ഡി.സി.എം.എസ്. പാലാ രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പാലാ ഷലോം പാസ്റ്ററല്‍ സെന്ററില്‍ നടന്നു.
ബിനോയ് ജോണ്‍ അമ്പലംകട്ടയില്‍(പ്രസിഡന്റ്), ഫെമിന സിബിച്ചന്‍ നാട്ടാര്‍വയലില്‍(വൈസ് പ്രസിഡന്റ്), ബിന്ദു ആന്റണി വട്ടമറ്റത്തില്‍(സെക്രട്ടറി), ബിപിന്‍ ബേബി ഇടപ്പറമ്പില്‍(ജോ. സെക്രട്ടറി), മേരി എം.പി. കാക്കാലിമറ്റത്തില്‍(ഖജാന്‍ജി), ബേബി ആന്റണി പാറയ്ക്കല്‍ (ഓര്‍ഗനൈസര്‍)എന്നിവരാണു പുതിയ ഭാരവാഹികള്‍.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി പി.ഒ. പീറ്റര്‍ പാറയില്‍, ജസ്റ്റിന്‍ മാത്യു കുന്നുംപുറം, ബാബു പീറ്റര്‍ പാണ്ടിമാക്കില്‍, ബൈജു   ജേക്കബ് മണ്ണാമഠത്തില്‍, ജോസിമോന്‍ തുണ്ടത്തില്‍, ബിജി അഗസ്റ്റ്യന്‍ തെക്കേല്‍ എന്നിവരെയും കമ്മിറ്റിയംഗങ്ങളായി ജോയി മാത്യു കുത്തുപറമ്പില്‍, ഫ്രാന്‍സിസ് ജോസഫ് അറയ്ക്കപ്പറമ്പില്‍, എം.സി. ജോസ് മുണ്ടാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പുകൗണ്‍സില്‍ യോഗം കെസിബിസി എസ്.സി./ എസ്.ടി./ ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു യോഗത്തില്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു സന്ദേശം നല്‍കി. റിട്ടേണിങ് ഓഫീസര്‍ ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ശ്രീ ജെയിംസ് ഇലവുങ്കല്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി. ഡി.സി.എം.എസ്. പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് യോഗത്തില്‍ സന്നിഹിതനായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)