നമ്മള്‍ നമ്മുടെ സ്വന്തം വേരുകളിലേക്കു മടങ്ങിപ്പോകണം. ഇന്ത്യന്‍ സ്വത്വത്തില്‍ കുട്ടികളെ പഠിപ്പിച്ചു വലുതാക്കണം. കഴിയുന്നത്ര ഇന്ത്യന്‍ ഭാഷകള്‍ പഠിക്കണം. മാതൃഭാഷയെ സ്‌നേഹിക്കണം. നിര്‍ബന്ധമായും സംസ്‌കൃതവും പഠിക്കണം. അറിവിന്റെ അക്ഷയഖനിയാണത്.
എം. വെങ്കയ്യ നായിഡു
അക്രമംകൊണ്ടും കൈയൂക്കുകൊണ്ടും വിജയം വരിക്കുന്ന വിഷയം ഞാന്‍ സ്വീകരിക്കാറില്ല. സ്‌നേഹവും കരുണയും ക്ഷമിക്കുന്ന മനസ്സും പശ്ചാത്താപവുമാണ് എന്റെ മൂല്യങ്ങള്‍. നാടകം കാണുന്നവരില്‍ നന്മ നിറയണം. ആ ലക്ഷ്യത്തിലേക്ക് എത്തുന്നതാവണം കഥയും കഥാപാത്രങ്ങളും.
സി.എല്‍. ജോസ്
കച്ചവടസിനിമയുടെ വഴിയില്‍ ഒരിക്കലും ഞാനുണ്ടാകില്ല. 'മേല്‍വിലാസം' എന്ന എന്റെ നാടകം സിനിമയായിട്ടുണ്ട്. 'ദീര്‍ഘചതുര'വും 'തുടര്‍ച്ച'യും വൈകാതെ സിനിമയാകും. രചന എന്റേതാണെങ്കിലും ഷൂട്ടിങ് സെറ്റുകളില്‍പ്പോലും ഞാന്‍ പോകാറില്ല. കച്ചവടം ചെയ്യുന്ന ആ മേഖലയുമായി എനിക്കു യോജിക്കാനാവില്ല.
സൂര്യ കൃഷ്ണമൂര്‍ത്തി