•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കുരുവീ, കുരുവീ, നീലക്കുരുവീ കൂട്ടിനു പോരാമോ?

മാര്‍ച്ച് 20 : ലോകകുരുവിദിനം

ന്റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരിനം ചെറിയ പക്ഷിയാണ് കുരുവി. ജന്മദേശം നോര്‍ത്ത് ആഫ്രിക്കയിലാണെങ്കിലും വലുതും ചെറുതുമായ എല്ലാ പട്ടണങ്ങളിലും ഇവയെ ധാരാളമായി കാണാം. അതുകൊണ്ടുതന്നെ ഇവയെ അങ്ങാടിക്കുരുവികള്‍ എന്നും വിളിക്കുന്നു. ആറ്റക്കുരുവി, മഞ്ഞക്കുരുവി, നീലക്കുരുവി, അടയ്ക്കാക്കുരുവി, ചുണ്ടങ്ങാക്കുരുവി എന്നിങ്ങനെ വിവിധയിനമുണ്ട്. അരി, ഗോതമ്പ്, ചെറുപ്രാണികള്‍ എന്നിവയെല്ലാമാണ് ഇവയുടെ ഭക്ഷണം. ലോകത്തിലുള്ള വിവിധയിനം കുരുവികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഒരു ദിവസമാണ് മാര്‍ച്ച് 20. എങ്കിലും അങ്ങാടിക്കുരുവികളുടെ ദിനമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യമായി കുരുവിദിനം ലോകമെമ്പാടും ആഘോഷിച്ചത് 2010 മാര്‍ച്ച് 20 നായിരുന്നു.
ഒരുകാലത്ത് അരിവ്യാപാരക്കടകളുടെയും പലചരക്കുകടകളുടെയും മുറ്റത്തു സജീവമായിരുന്ന അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇവയ്ക്കു വസിക്കാനും മുട്ടയിടാനുമുള്ള സൗകര്യങ്ങള്‍ നാം ചെയ്തുകൊടുത്താല്‍ മനുഷ്യരുമായി ഇവ വേഗത്തില്‍ ഇണങ്ങും. ഉയരമുള്ള കെട്ടിടങ്ങളിലും മേല്‍ക്കൂരകളിലും വൃക്ഷങ്ങളിലും ഇവ കൂടുകൂട്ടുന്നു. വളര്‍ച്ചയെത്തിയ ഒരു കുരുവിക്ക് 12 സെന്റിമീറ്റര്‍ നീളവും 25 ഗ്രാം തൂക്കവുമുണ്ട്. നാലു മുതല്‍ ഏഴു വരെ വയസ്സുമാത്രമേ ഇവയ്ക്ക് ആയുസ്സുള്ളൂ. ഒരു സെക്കന്റ് പാഴാക്കാതെ സദാസമയവും ചലിച്ചും ചിലച്ചുമിരിക്കുന്ന ഈ കുരുവികള്‍ ഒരു മണിക്കൂറില്‍ 24 മൈല്‍വരെ മിന്നല്‍വേഗത്തില്‍ പറക്കും. എന്തെങ്കിലും അപകടം മണത്തറിഞ്ഞാല്‍ 31 മൈല്‍ വേഗത്തില്‍ പറക്കാനും ഇവയ്ക്കു കഴിയും.
മറ്റൊരു പ്രത്യേകത, ഇവയുടെ ഭദ്രമായ കുടുംബജീവിതമാണ്. കാരണം, ഒരിണയെ മാത്രമേ ഇവ സ്വീകരിക്കുകയുള്ളൂ. ആണ്‍പക്ഷിയുടെ കണ്ണിനോടു ചേര്‍ന്ന് ഒരു കറുത്തപൊട്ട് കാണാം. വെള്ളയും ബ്രൗണും കറുപ്പും നിറമാണ് അങ്ങാടിക്കുരുവികള്‍ക്ക്. വൃത്താകൃതിയിലുള്ള ചിറകുള്ളതിനാല്‍ വളരെ സ്പീഡില്‍ ഇവയ്ക്കു പറക്കാന്‍ കഴിയുന്നു. എട്ടു മുട്ടകള്‍വരെയിടുന്ന ഈ കുരുവികള്‍ പതിനൊന്നു ദിവസം അടയിരുന്ന് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. ഇപ്പോള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കുരുവികളുടെ സംരക്ഷണത്തിനു പല സംഘടനകളും ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍സ് ഓഫ് ബേഡ്‌സ്, നേച്ചര്‍ ഫോര്‍ എവര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ ഇതില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിന്റെ മേല്‍നോട്ടത്തില്‍ അങ്ങാടിക്കുരുവികള്‍ക്കായി ധാരാളം കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. നേച്ചര്‍ ഫോറെവര്‍ സൊസൈറ്റി എന്ന സംഘടന 2012 ല്‍ ഡല്‍ഹിയുടെ ഔദ്യോഗികപക്ഷിയായി അങ്ങാടിക്കുരുവിയെ പ്രഖ്യാപിച്ചു. ഇതിന്റെ ശാസ്ത്രനാമം പാസ്സര്‍ ഡൊമെസ്റ്റിക്കസ് (Passer Domesticus) എന്നാണ്. ഫ്രാന്‍സിലെ പിസാഗോപുരത്തിന്റെ മുകളില്‍ പതിനായിരക്കണക്കിനു പാസറിഡേ എന്ന ചെറുകുരുവികള്‍ കൂടുകൂട്ടി വസിക്കുന്നു. ഇവയെല്ലാംകൂടി ഒന്നിച്ചു പറന്നുയര്‍ന്ന് ഒരേ ദിശയില്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)