•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ചുമതലയേറ്റു

പാലാ: പാലാ രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ചുമതലയേറ്റു.
രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. വികാരി ജനറാള്‍ എന്ന നിലയില്‍ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ നഴ്‌സിങ് കോളജ്, മുട്ടുചിറ ഹോളിഗോസ്റ്റ് ഹോസ്പിറ്റല്‍, അഡാര്‍ട്ട് എന്നിവയുടെ പൊതുചുമതലകൂടി ഇദ്ദേഹത്തിനുണ്ട്.
1977 ല്‍ കോതനല്ലൂര്‍ ഇടവകയില്‍ കണിയോടിക്കല്‍ പരേതനായ കെ.സി. ജോസഫിന്റെയും ലീലാമ്മയുടെയും മകനായി ജനിച്ചു. രത്‌നഗിരി, നസ്രത്തുഹില്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിനുശേഷം പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, ആലുവ കര്‍മലഗിരി, മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 2003 ല്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.
2003 മുതല്‍ പാലാ രൂപതയിലും 16 വര്‍ഷത്തോളം ജര്‍മ്മനിയിലും സഭാശുശ്രൂഷകള്‍ക്ക് സജീവമായ നേതൃത്വം നല്‍കി. ജര്‍മ്മനിയില്‍ മസ്റ്റേറ്റര്‍ ഇടവക വികാരിയായിരുന്നു. ജര്‍മ്മനിയിലെ പൗരോഹിത്യശുശ്രൂഷക്കാലയളവില്‍ വലന്താര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. അതോടൊപ്പം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)