ക്രിസ്തീയഭക്തിഗാനചരിത്രത്തിലാദ്യമായി പരിശുദ്ധ ജപമാലയുടെ 20 രഹസ്യങ്ങള്‍ കോര്‍ത്തിണക്കി''ജപമാലരഹസ്യഗീതങ്ങള്‍'' എന്ന ഗാനമാല്യം മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുഗു, മറാത്തി, ഒറിയ എന്നീ ഏഴു ഭാരതീയഭാഷകളില്‍ പരിഭാഷപ്പെടുത്തിയ വീഡിയോ ആല്‍ബം പുറത്തിറങ്ങി. ഏഴു ഭാഷകളിലും ഈ ഗാനംപാടിയിരിക്കുന്ന റ്റീന മരിയ എബ്രാഹം എന്ന ഗായികയ്ക്ക് ഇതു ചരിത്രനേട്ടമാണ്. ഒരുരുപക്ഷേ, ഒരുരു ഗാനം ഇത്രയും ഭാഷകളില്‍ പാടിയിരിക്കുന്ന പ്രഥമഗായികയാണ് ഈ കലാകാരി. കോറസ് പാടിയിരിക്കുന്നത് സിജി, റിന്‍സി, എയ്ഞ്ചലീന എന്നിവരാണ്. ക്ലരീഷ്യന്‍ സഭാംഗങ്ങളായ ഫാ. തോമസ് പാട്ടത്തില്‍ചിറയുടെ രചനയ്ക്ക് ഫാ. റോബിന്‍ മുതുമരത്തില്‍ സംഗീതം നല്കി.നു പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സ്‌കറിയ ജേക്കബാണ്. ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. സെവേറിയോസ് തോമസ് എന്നീ സംഗീതപ്രതിഭകളുടെ അനുഗ്രഹാശിസ്സുകളോടെയാണ് ആല്‍ബം ആരംഭിക്കുന്നത്. പരിശുദ്ധ അമ്മയോടു ചേര്‍ന്ന് ഈശോയെ ധ്യാനിക്കാനും വാഴ്ത്താനും ശ്രോതാക്കളെ സഹായിക്കുന്ന, ഈ വീഡിയോ ആല്‍ബത്തിന് 49 മിനിറ്റു ദൈര്‍ഘ്യമാണുള്ളത്.