പാരിതില്‍ ദിവ്യപ്രകാശം ചൊരിഞ്ഞിതാ
സര്വേശപുത്രനണഞ്ഞിടുന്നു.
വിശ്വനാഥന് യേശു രക്ഷാമൃതം തൂകി
ജാതനായ് പുല്‍ക്കൂട്ടില്‍ പൊന്‍പൈതലായ്
നക്ഷത്രക്കൂട്ടങ്ങള്‍ മിന്നിമിന്നാകാശേ
താരിളം കുഞ്ഞിനെയുറ്റുനോക്കി.
പാരിലെ രാവിനെയാട്ടിയകറ്റിടാന്
അമ്പിളിച്ചന്ദ്രിക തൂകിനിന്നു.
വിണ്ണിലെ മാലാഖസൈന്യസങ്കീര്ത്തനം
മണ്ണിലെ മാനവര്‍ക്കാശ്വാസമായ്
ആട്ടിടയരവരെത്തി പൊടുന്നനേ
ആരോമലുണ്ണിയെ വാഴ്ത്തിമുദാ.
എത്തിദൂരെനിന്നു രാജാക്കള്‍ മൂന്നുപേര്‍
അര്‍പ്പിച്ചു പൊന്മീറകുന്തിരിക്കം.
കാഴ്ചദ്രവ്യങ്ങള്‍ സമര്പ്പിച്ചുസാദര-
മാനന്ദഗീതങ്ങളാലപിച്ചൂ.
പൂമാല, തോരണം, നക്ഷത്രക്കൂട്ടങ്ങള്‍
കണ്ണഞ്ചിക്കും പൂല്ക്കൂടൊന്നുണ്ടാക്കാം.
നാടിന്റെ പലഭാഗെയേവരുമോതുന്ന
ക്രിസ്തുമസ് ദൂതുകള്‍ പങ്കിടാമേ.
ആര്‍ത്തുപാടാം നമുക്കാര്ത്തുപാടാം ഉണ്ണി-
യേശുവിന് പൊന്ദിനം കൊണ്ടാടിടാം.
ഹല്ലേലുയ്യ സ്തോത്രഗീതങ്ങളാലപി-
ച്ചാരാധ്യനീശനെ വരവേറ്റിടാം.