•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

അടുക്കളത്തോട്ടമത്സരം : വിജയികളെ അനുമോദിച്ചു

  • സ്വന്തം ലേഖകൻ
  • 23 December , 2021

പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത നടത്തിയ ഏഴാമത് അടുക്കളത്തോട്ടമത്സരത്തിലെ വിജയികള്‍ക്ക് രാമപുരം ഫൊറോനാപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍വച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നീലൂര്‍ ഇടവകാംഗമായ ഡൊമിനിക് ജോസഫ് മഠത്തിപ്പറമ്പില്‍ കര്‍ഷകശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. ത്രേസ്യാമ്മ പാളിയില്‍, കോതനല്ലൂര്‍ രണ്ടാം സമ്മാനത്തിനും ബീനാ മാത്യു വെട്ടിക്കത്തടം കാഞ്ഞിരത്താനം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഫ്രാന്‍സിസ് സ്‌കറിയ കൊച്ചുമലയില്‍, ഷിബു ജോസഫ് അമ്പഴത്തിങ്കല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍ നേടി.
ടെറസ്സിലെ കൃഷിക്ക് ഒന്നാം സമ്മാനം ജെസ്സി മാത്യു പാളിയിലും രണ്ടാം  സമ്മാനം ലാലി ജോസഫ് കളപ്പുരയ്ക്കലും കരസ്ഥമാക്കി. പ്രോത്സാഹനസമ്മാനങ്ങള്‍ അനറ്റ് ബേബി അരുകുഴുപ്പില്‍, ഷെറി ജോണ്‍സണ്‍ തേങ്ങാപ്പാറയില്‍, ജോയി കെ. തോമസ് കളപ്പുരയ്ക്കല്‍, പെണ്ണമ്മ സെബാസ്റ്റ്യന്‍ കിഴക്കിനകത്ത്, മാത്യു നെടുമ്പാനയില്‍, മേരി സെബാസ്റ്റ്യന്‍ തേനാശ്ശേരി, പീറ്റര്‍ ഇരട്ടയാനി, ജോര്‍ജ് അഗസ്റ്റില്‍ മാന്നാനത്ത്, രഞ്ചു കളപ്പുരയ്ക്കല്‍, സെലില്‍ എടേട്ട്, സണ്ണി ജോണ്‍ ഇലവുങ്കല്‍ എന്നിവര്‍ കരസ്ഥമാക്കി.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്‌സ്, എ.എം. ജോക്കബ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു, സി.എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപത കര്‍ഷകവേദി കണ്‍വീനര്‍ ടോമി കണ്ണീറ്റുമ്യാലില്‍ മത്സരപരിപാടികള്‍ക്കു നേതൃത്വം നല്കി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)